പുന്നമട
ആലപ്പുഴ ജില്ലയിലെ പ്രദേശം ഈ പ്രദേശം പുന്നമരങ്ങളാൽ നിബിഡമായിരുന്നു. കൊപ്രയുo എള്ളും പോലെ പുന്നക്കായ് ആട്ടി എണ്ണ എടുക്കുന്ന മരച്ചക്കുകൾ ഈ പ്രദേശത്ത് ധാരാളം ഉണ്ടായിരുന്നു. മണ്ണെണ്ണ കണ്ടെത്തുന്നതിന മൂമ്പുള്ള കാലഘട്ടത്തിൽ വിളക്കുകൾ കത്തിക്കുവാനും, ആഘോഷ ങ്ങൾക്ക് തീവെട്ടി തെളിയിക്കുവാനും മറ്റും പുന്നക്കാ എണ്ണയാണ് ഉപയോഗിച്ചിരുന്നത്. പത്തേമാരി, പായ്ക്കപ്പൽ തുടങ്ങിയവയ്ക്ക് തേയ്ക്കുവാനായി ഈ എണ്ണ അറബി നാടുകളിലേക്ക് ആലപ്പുഴ തുറമൂഖം വഴി കയറ്റി അയച്ചിരുന്നു. പുന്ന നിറഞ്ഞ മട (ചിറ)യാണ് പിൽക്കാലത്ത് പുന്നമടയായി മാറിയതെന്ന് വിശ്വസിക്കപ്പെടുന്നു.