കേരളത്തിലെ, കൊടുങ്ങല്ലൂർ കോവിലകത്തിന്റെ ഒരു ഭാഗമായ കൊട്ടാരമാണ് പുത്തൻ കോവിലകം.[1] "പുതിയ കൊട്ടാരം" എന്ന അർത്ഥത്തിലാണ് 'പുത്തൻ കോവിലകം' എന്ന് വിശേഷിപ്പിച്ചത്. എന്നാൽ 'ഗുരുകുലം' എന്ന പേരിലാണ് ഈ പുത്തൻ കോവിലകം അറിയപ്പെട്ടിരുന്നത്.[2] പ്രശസ്തമായ ഒരു പഠന കേന്ദ്രമായിരുന്നു അത്. ഈ കോവിലകത്തിൽ നിന്നുള്ള നിരവധി പണ്ഡിതന്മാർ മലയാളസാഹിത്യത്തിനും സംസ്കൃത സാഹിത്യനും മികച്ച സംഭാവനകൾ നൽകിയിരുന്നു.[3]

  1. "Muziris Heritage Site". Archived from the original on 2010-08-26. Retrieved 2021-06-23.
  2. Knowledge before printing and after - The Indian tradition in changing Kerala Archived 2010-08-02 at the Wayback Machine.
  3. "Kodungallur Kunhikkuttan Thampuran". Archived from the original on 2010-05-27. Retrieved 2021-06-23.
"https://ml.wikipedia.org/w/index.php?title=പുത്തൻ_കോവിലകം&oldid=4109788" എന്ന താളിൽനിന്ന് ശേഖരിച്ചത്