പുതുപൊന്നാനി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
10°44′N 75°56′E / 10.74°N 75.93°E
പുതുപൊന്നാനി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | മലപ്പുറം |
സമയമേഖല | IST (UTC+5:30) |
മലപ്പുറം ജില്ലക്ക് കിഴക്ക് പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന പൊന്നാനി നഗരത്തിന്റെ ഭാഗമായുള്ള ഒരു തീരദേശമാണ് പുതുപൊന്നാനി. പൊന്നാനിക്കും വെളിയങ്കോടിനും ഇടയിലാണ് പുതുപൊന്നാനിയുടെ കിടപ്പ്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കനോലി കനാലും അതിരിടുന്നു. പൊന്നാനി വില്ലേജിന്റെ കീഴിലാണ് പുതുപൊന്നാനിയുടെ ഗ്രാമഭരണം.
പൊന്നാനിയേയും ചാവക്കാടിനേയും ബന്ധിപ്പിക്കുന്ന N.H 66 ഇതുവഴിയാണ് കടന്ന് പോകുന്നത്.
വിവരണം
തിരുത്തുകസാമ്പത്തികമായും സാമുഹികമായും താരതമ്യേന പിന്നാക്കം നിൽക്കുന്ന ഈ പ്രദേശത്തെ വലിയ ഒരു വിഭാഗത്തിന്റെ ജീവിതോപാധി മത്സ്യ ബന്ധനവും കൂലി വേലയുമാണ്. പരമ്പരാഗത കൃഷി, സർക്കാരുദ്യോഗം, മതാധ്യാപനം തുടങ്ങിയ മേഖലകളിലും ഇവിടുത്തുകാരുടെ സാന്നിധ്യമുണ്ട്. ഒരു വിഭാഗം ജനങ്ങൾ ഗൾഫ് കുടിയേറ്റത്തിലൂടെയും ജീവിത മാർഗ്ഗം കണ്ടെത്തിയിട്ടുണ്ട്.
കനോലി കനാൽ അറബിക്കടലിൽ പതിക്കുന്ന പുതുപൊന്നാനി മുനമ്പ്, സായാഹ്നങ്ങളിൽ പ്രകൃതിയുടെ മനോഹാരിത ദർശിക്കാനായി എത്തുന്നവരുടെ ഒരു കൊച്ചു തുരുത്തുകൂടിയാണ്. കനോലി കനാലിന്റെ മറുകരയിലുള്ള കടവനാട്, ചരിത്രപ്രാധാന്യമുള്ള വെളിയങ്കോട് എന്നിവ തൊട്ടടുത്ത പ്രദേശങ്ങളാണ്.
പുതുപൊന്നാനിയിലെ ഖിലാഫത്ത് യോഗം
തിരുത്തുക1920 കളുടെ ആദ്യത്തിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ശക്തിയാർജിച്ചപ്പോൾ ഭരണത്തിനനുകൂലമായ വിധിപുറപ്പെടുപ്പിക്കുവാനായി മതപണ്ഡിത്നമാരുടെ ഒരു യോഗം വിളിച്ചുകൂട്ടാൻ അന്നത്തെ ഭരണ ഉദ്യോഗസ്ഥ വൃന്ദം ശ്രമങ്ങൾ ആരംഭിച്ചു. പൊന്നാനിയിലെ പാതാറിൽ (വാർഫ്) വെച്ച് യോഗം ചേരാനായിരുന്നു ഭരണവർഗത്തിന്റെ തീരുമാനം. ഇതോടെ ഖിലാഫത്ത് കമ്മിറ്റിക്ക് അനുകൂലമായ ഒരു യോഗം പൊന്നാനിയിൽ വെച്ചു അന്നേ ദിവസം തന്നെ കൂടണമെന്ന് അഭിപ്രായമുയർന്നു. ഖിലാഫത്ത് കമ്മിറ്റിയുടേയും കോൺഗ്രസിന്റെയും യോഗങ്ങൾ ചേരുന്നത് 144-ആം വകുപ്പു പ്രകാരം അധികാരികൾ നിരോധിച്ചു. തുടർന്ന് യോഗം കൂടാൻ മറ്റു മാർഗ്ഗങ്ങൾ ആരായുന്നതിനു അന്നത്തെ കേരള കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കെ.പി. കേശവമേനോനെ ഇ. മൊയ്തു മൗലവി നേരിൽ ചെന്നു കണ്ടു. നിസഹകരണ പ്രസ്ഥാനത്തെ സഹായിക്കുന്നതിനായി തുടങ്ങിയ മജ്ലിസുൽ ഉലമ എന്ന സംഘടനയുടെ സാരഥികൂടിയായ മൊയ്തുമൗലവി, ആ സംഘടനയുടെ പേരിൽ ഒരു യോഗം പുതുപൊന്നനിയിൽ വെച്ചു നടത്താമെന്ന് കെ.പി. കേശവമേനോൻ മുമ്പാകെ നിർദ്ദേശം വെച്ചു. ഇതു കെ.പി. കേശവമേനോന് സ്വീകാര്യമായി. 1921 ജൂലൈ 24 ന് പുതുപൊന്നാനിയിൽ വെളിയങ്കോട് പുഴയുടെ തീരത്തായി ഖിലാഫത്ത് കമ്മിറ്റിയുടെ സുപ്രധാനമായ ആ യോഗം ചേർന്നു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, ഇ. മൊയ്തുമൗലവി എന്നിവരായിരുന്നു യോഗത്തിന്റെ മുഖ്യ സംഘാടകർ.വെല്ലൂർ ലത്വീഫിയ്യ അറബി കോളേജിലെ മുദരിസ്സായിരുന്ന അബ്ദുൽ അസീസ് മൗലവിയായിരുന്നു യോഗത്തിന്റെ അദ്ധ്യക്ഷൻ. ആലിമുസ്ല്യാർ ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മതപണ്ഡിതരും അന്നത്തെ പ്രമുഖ പ്രഭാഷകരും യോഗത്തിൽ പങ്കെടുത്തു. [1]
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി [2]
- മൗനത്തുൽ ഇസ്ലാം ട്രൈനിംഗ്സെന്റർ(ബി.എഡ്.സെന്റർ)
- എ.എൽ.പി.സ്കൂൾ പുതുപൊന്നാനി
- ഗവ. എൽ.പി.സ്കൂൾ പുതുപൊന്നാനി
- മൗനത്തുൽ ഇസ്ലാം അനാഥാലയം
- മറ്റുസ്ഥാപനങ്ങൾ
ഗവ.ആയുർവ്വേദ ആശുപത്രി, പുതുപൊന്നാനി.
അവലംബം
തിരുത്തുക- ↑ "പൊൻവാനിയുടെ പ്രവാഹം" -ഗ്രന്ഥകർത്താവ്: ടി.കെ.പൊന്നാനി. പ്രസാധകർ:മുസ്ലിം സർവീസ് സൊസൈറ്റി, പൊന്നാനി. പ്രസാധന വർഷം:2010 മെയ്
- ↑ http://www.schoolwiki.in/index.php/എം.ഐ.ജി.എച്ച്.എസ്.എസ്._പുതുപൊന്നാനി