പുതിയ പാമ്പൻ പാലം
പുതിയ പാമ്പൻ പാലം ഇന്ത്യയിലെ പ്രധാന ഭൂപ്രദേശമായ മണ്ഡപം പട്ടണത്തെ പാമ്പൻ ദ്വീപിലെ രാമേശ്വരവുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ റെയിൽവേ പാലമാണ്. [1]1914-ലെ പഴയ പാമ്പൻ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമ്മിക്കുന്നത്. 2024 നവംബറിനുശേഷം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന 2.07 കിലോമീറ്റർ നീളമുള്ള ഇത് ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമാണ്.[2] ഇതോടൊപ്പം രാമേശ്വരം റെയിൽവേസ്റ്റേഷനും നവീകരിക്കപ്പെടും.
പുതിയ പാമ്പൻ പാലം | |
---|---|
Coordinates | 9°16′57.25″N 79°12′5.91″E / 9.2825694°N 79.2016417°E |
Carries | റെയിൽ |
Locale | രാമേശ്വരം, തമിഴ്നാട്, ഇന്ത്യ |
ഉടമ | ഇന്ത്യൻ റെയിൽവേ |
സവിശേഷതകൾ | |
മൊത്തം നീളം | 2.07 കിലോമീറ്റർ (6,791 അടി 4 ഇഞ്ച്) |
No. of spans | 100 |
Rail characteristics | |
No. of tracks | 1 |
ചരിത്രം | |
നിർമ്മാണം ആരംഭം | ഫെബ്രുവരി 2020 |
നിർമ്മാണം അവസാനം | 2024 DECEMBER 21(expected) |
തുറന്നത് | 2024 JULY 25 |
പുനർനിർമ്മിച്ചു | - |
Replaced by | OLD PAMBAN BRIDGE |
അവലോകനം
തിരുത്തുകഏകദേശം 108 വർഷത്തോളം പഴക്കമുള്ള നിലവിലെ പാലത്തിൻറ കാലപ്പഴക്കവും അറ്റകുറ്റപ്പണി നടത്താനുള്ള ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് 2.065 കിലോമീറ്റർ നീളത്തിൽ ഒരു പുതിയ പാലം നിർമിക്കാൻ ഇന്ത്യൻ റെയിൽവേ നിർദ്ദേശിച്ചത്. പാലത്തിൽ സ്ഥാപിച്ചിരുന്ന ഉപകരണത്തിൽനിന്ന് അപകടസൂചന ലഭിച്ചതിനേത്തുടർന്ന് നിലവിലെ പാലത്തിലൂടെയുള്ള ഗതാഗതം 2022 ഡിസംബർ മുതൽ നിർത്തിവച്ചിരിക്കുന്നു. 1988 ൽ റോഡ് വഴിയുള്ള പാലം വരുന്നതുവരെ രാമേശ്വരം ദ്വീപിലുള്ളവർ വൻകരയുമായി ബന്ധപ്പെട്ടിരുന്നത് ഇതിലൂടെയായിരുന്നു. 2019 നവംബർ മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാലത്തിന് തറക്കല്ലിട്ടു. ഏകദേശം 540 കോടി രൂപ വകയിരുത്തിയ ഇതിൻറെ നിർമ്മാണം റെയിൽ വികാസ് നിഗം ലിമിറ്റഡ് നിർവ്വഹിക്കുന്നു.[3] 2020 ഫെബ്രുവരിയിൽ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. കടലിനു കുറുകെ 100 സ്പാനുകൾ നിർമ്മിച്ചിരിക്കുന്ന ഇത് സമുദ്രനിരപ്പിൽ നിന്ന് 12.5 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. പഴയ റെയിൽ പാലത്തേക്കാൾ മൂന്ന് മീറ്റർ ഉയരത്തിലാണ് പുതിയ പാലം. പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഏകദേശം 72.5 മീറ്ററാണ്. ഓട്ടോമാറ്റിക് ലിഫ്റ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലിഫ്റ്റ് സ്പാൻ പൂർണ്ണമായും ലംബമായി ഉയർത്തപ്പെടുന്നതിനാൽ കപ്പലുകൾക്ക് എളുപ്പത്തിൽ കടന്നുപോകാൻ സാധിക്കുന്നു. ഇന്ത്യയിൽ ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന ആദ്യ തീവണ്ടിപ്പാതയാണിത്. പുതിയ സാങ്കേതികവിദ്യ സമുദ്രനിരപ്പിൽ നിന്ന് 22 മീറ്റർ ഉയരത്തിൽ നാവിഗേഷൻ എയർ ക്ലിയറൻസ് അനുവദിക്കുന്ന വിധത്തിലാണ്.[4] ഇരട്ടപ്പാത വിഭാവനം ചെയ്തു നിർമ്മിക്കുന്ന ഇതിൽ നിലവിൽ ഒരു പാത മാത്രമാണുണ്ടാവുക. ഇവിടേയ്ക്ക് ആദ്യകാലത്തുണ്ടായിരുന്ന തീവണ്ടിപ്പാത പാമ്പൻ ദ്വീപ് പിന്നിട്ടു കഴിഞ്ഞ് രണ്ടായി പിരിഞ്ഞ് ഒന്ന് രാമേശ്വരത്തേയ്ക്കും രണ്ടാമത്തേത് ധനുഷ്കോടിയിലേയ്ക്കുമാണ് പോയിരുന്നത്. 1964 ലെ ചുഴലിക്കാറ്റിൽ ഇതിൽ ധനുഷ്കോടിയിലേയ്ക്കുള്ള പാത പൂർണ്ണമായി നശിച്ചു.
അവലംബം
തിരുത്തുക- ↑ "New Pamban bridge, India's first vertical lift sea bridge, is 84% complete. See pics". Hindustan Times (in ഇംഗ്ലീഷ്). 2022-12-01. Retrieved 2023-07-14.
- ↑ "When Heritage Meets Technology: Take A Look At India's First Vertical Lift Rail Sea Bridge". IndiaTimes (in Indian English). 2022-12-29. Retrieved 2023-07-14.
- ↑ "New Pamban Bridge: What you need to know about India's first vertical lift sea bridge". Firstpost (in ഇംഗ്ലീഷ്). 2022-12-02. Retrieved 2023-07-14.
- ↑ "New Pamban bridge work picks up momentum, expected to be over by March 2023". The Hindu (in Indian English). 2022-12-04. ISSN 0971-751X. Retrieved 2023-07-14.