മതിലകം: പുതിയകാവ് ജുമാ മസ്ജിദ് ഈ പള്ളി ഏത് കാലഘട്ടത്തിലാണ് നിർമ്മിച്ചതെന്ന് കൃത്യമായ രേഖകൾ ഇല്ലങ്കിലും 1200 വർഷത്തെ പഴക്കം പഴമക്കാർ പറയാറുണ്ട്. ചരിത്രപ്രസിദ്ധമായ ഇന്ത്യയിലെ ആദ്യത്തെ പള്ളിയായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ നിർമ്മാണ ശേഷം ഏകദേശം 200 വർഷത്തിന്ന് ശേഷമാണ് പുതിയകാവ് ജുമാ മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് എന്നാണ് പഴകാലത്ത് ഇവിടത്ത് കാരുടെ അറിവ്.ആയിരം വർഷത്തിന് മേലെ പള്ളിക്ക് പഴക്കം ഉണ്ടെന്ന് കേരള മുസ്ലീം ചരിത്ര പുസ്തകത്തിലും പറയുന്നുണ്ട്. ചേര രാജാക്കൻമാർ ഭരിച്ചിരുന്ന മുസരീസ് എന്ന ഇന്നത്തെ കൊടുങ്ങല്ലൂർ എന്ന ചരിത്ര പ്രസിദ്ധ നഗരിയായ കൊടുങ്ങല്ലൂരും പുതിയകാവും 11 കിലോമീറ്റർ ആണ് ദൂരമെങ്കിലും.കൊടുങ്ങല്ലൂർ കൊച്ചി രാജ്യത്തിന്റെ ഭാഗവും പുതിയകാവ് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയുടെ ഭാഗമായിരുന്നു. മലബാറിന്റെ തെക്കെ അറ്റമായ കൊടുങ്ങല്ലൂരിനോട് ചേർന്ന് കിടക്കുന്ന കോതപറമ്പ് മുതൽ പുതിയകാവിൽ നിന്നും 45 കിലോമീറ്റർ വടക്ക് ഭാഗമായ ചവക്കാട് വരെയുള്ളവർ ജുമാ നമസ്ക്കാരം നടത്തിയിരുന്നത് പുതിയകാവ് ജുമാ മസ്ജിദിലായിരുന്നു എന്ന് പറയുമ്പോൾ തന്നെ ഇതിന്ന് തൊട്ടടുതൊന്നും മറ്റൊരു ജുമാ മസ്ജിദ് ഇല്ലായിരുന്നു എന്നത് വെക്തം. കനോലി കനാലിന്റെയും അറബികടലിന്റെയും മദ്ധ്യേ സ്ഥിതി ചെയ്യുന്ന പുതിയകാവ് പള്ളിയിൽ നൂറ്റാണ്ടൂകൾക്ക് മുൻപ് ദുര സ്ഥലങ്ങളിൽ നിന്ന് കുതിരപ്പുറത്തും കനോലി കനാൽ വന്നപ്പോൾ വള്ളത്തിലും പള്ളിയിലേക്ക് വന്നിരുന്നു. പുതിയകാവും കനോലി കനാലും ഒരു കിലോമീറ്റർ ദൂരം മാത്രമേയുള്ളു എന്നാൽ കനോലി കനാലിന്റെ കിഴക്ക് ഭാഗം കൊച്ചി രാജ്യത്തിലായിരുന്നു. മക്കയിൽ നിന്നും ഇസ്ലാം മതം പ്രചരണത്തിന് കൊടുങ്ങല്ലൂരിൽ എത്തിയവരായിരിക്കാം ഈ പള്ളി പണികഴിപ്പിച്ചതെന്ന നിഗമനമുണ്ട്. കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിനെ കുറിച്ച് പറയുന്ന ഇബ്നു ബത്തുത്തയുടെ ചരിത്രത്തിൽ പുതിയകാവ് പള്ളിയെക്കുറിച്ചും പറയുന്നുണ്ടത്രെ. ഹിജറ 892 ൽ പറങ്കികളുമായുള്ള ഏറ്റുമുട്ടലിൽ ആദ്യത്തെ പള്ളികത്തിനശിച്ചതായി പലകയിൽ അറബി അക്ഷരത്തിൽ കൊത്തിവെച്ചിട്ടുണ്ട്. ഈ സംഭവം കഴിഞ്ഞ് 530 വർഷത്തിന് ശേഷം 1933 ലാണ് ഇന്ന് കാണുന്ന തരത്തിൽ പള്ളിപുതുക്കി പണിത്. ഇന്നും ദറസ് ഈ പള്ളിയിൽ നിലവിലുണ്ട്. ഈ പള്ളിക്ക് ശേഷമാണ് ചാവക്കാട് മുതൽ കോത പറമ്പ് വരെയുള്ള പഴയ മലബാറിന്റെ ഭാഗമായുള്ള ഈ തീരദേശ പ്രദേശത്ത് ഇന്ന് പ്രശസ്തിയിലുള്ള മറ്റ് പള്ളികൾ കാല ഘട്ടത്തിന്റെ സൗകര്യാർത്ഥം ഉയർന്ന് വന്നത്

India's 8th Mosque

ചന്ദ്രിക ദിനപത്രം, കൊച്ചിൻ എഡിഷൻ ,22 ഏപ്രിൽ 2021, ശംസുദ്ദീൻ വാത്യേടത്ത്