അശുദ്ധി മാറാൻവേണ്ടി വൈദികമന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട് ചെയ്യുന്ന കർമ്മം.

ക്രിയാരീതി

തിരുത്തുക

ഒരു കിണ്ടിയിൽ വെള്ളമെടുത്ത് അതിൽ തുളസിപ്പൂവ്, അരി, ചന്ദനം, നെല്ല്, ദർഭ എന്നിവയിട്ട് മന്ത്രജപത്തോടുകൂടി ദർഭത്തുമ്പുപയോഗിച്ചു തളിക്കുന്ന ക്രിയ. പുല, വാലായ്മ മുതലായവ മാറുന്നതിനും ക്ഷേത്രവുമായി ബന്ധപ്പെട്ട അശുദ്ധികൾ നീങ്ങുന്നതിനും ഇതുപയോഗിക്കുന്നു.

വിവിധ തരം പുണ്യാഹങ്ങൾ

തിരുത്തുക

ഒരാൾ മാത്രമായാണ് ക്രിയ ചെയ്യുന്നതെങ്കിൽ ഒറ്റപുണ്യാഹമെന്നും രണ്ടുപേർ ചേർന്നാണ് ക്രിയ ചെയ്യുന്നതെങ്കിൽ അരപുണ്യാഹമെന്നും അറിയപ്പെടുന്നു. ഇതുകൂടാതെ അഞ്ചു പേർ ചേർന്നുള്ള പഞ്ചപുണ്യാഹം എന്ന വിശേഷപുണ്യാഹ രീതിയും ഉണ്ട്.

"https://ml.wikipedia.org/w/index.php?title=പുണ്യാഹം&oldid=3993997" എന്ന താളിൽനിന്ന് ശേഖരിച്ചത്