പുഞ്ചപ്പാടം
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
(പുഞ്ചപ്പാടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഗ്രാമപ്പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് പുഞ്ചപ്പാടം. പാലക്കാട് - ചെർപ്പുളശ്ശേരി റൂട്ടിൽ 19 മൈൽ, കടമ്പഴിപ്പുറത്തിനും മംഗലാംകുന്നിനും ഇടയിൽ പുഞ്ചപ്പാടം സ്ക്കൂൾ, മേലെ പുഞ്ചപ്പാടം,പുഞ്ചപ്പാടം എസ്റ്റേറ്റ്, കോടർമണ്ണ, തലയണക്കാടിന്റെ ചില പ്രദേശങ്ങളും ഉൾപ്പെട്ടതാണ് ഈ കൊച്ചു ഗ്രാമം. പ്രസിദ്ധങ്ങളായ കോടർമണ്ണ മഹാവിഷ്ണു ക്ഷേത്രം,അയ്യപ്പൻ കാവ്, തലയണക്കാട് ശിവക്ഷേത്രം, ചെർപ്ലേരി ശിവക്ഷേത്രം, മമ്പള്ളി ക്ഷേത്രം, വസുദേവപുരം വിഷ്ണുക്ഷേത്രം,നാലിശ്ശേരി ഭവവതിക്ഷേത്രം, എന്നിവ ഇവിടെയാണ്.