പുക്കൻ
പഴയ കാലത്ത് കേരളത്തിലെ ഒരു ഭക്ഷണ പദാർത്ഥം. വളരെക്കുറച്ച് വീടുകളിൽ മാത്രം രണ്ടു നേരം അരി ആഹാരം ഉണ്ടായിരുന്ന അക്കാലത്ത് തീരെ ദരിദ്രരായവരുടെ വീടുകളിലെ വിശിഷ്ട ഭക്ഷണം ആയിരുന്നു ഇത്.
ഉണ്ടാക്കുന്ന വിധം
തിരുത്തുകഒരു മൺപാത്രത്തിൽ പഴങ്കഞ്ഞിവെള്ളത്തിനൊപ്പം അരികഴുകിയ വെള്ളം ഒഴിച്ചു വെക്കും.തുടർന്നുള്ള ദിവസങ്ങളിലും കഞ്ഞിവെള്ളം ഒഴിച്ച് വെക്കും. നാലഞ്ചു ദിവസം തുടർച്ചയായി ഒഴിച്ച് വെക്കുന്ന വെള്ളത്തിന്റെ മേൽത്തെളി ഊറ്റിക്കളഞ്ഞ് അടിയിൽ ഊറിക്കിടക്കുന്ന കൊഴുപ്പിൽ തവിടും നുറുക്കരിയും ചേർത്ത് പായസം പോലെ പാകം ചെയ്തെടുക്കുന്നതാണു പുക്കൻ. സമ്പന്ന വീടുകളിൽ നിന്നും കഞ്ഞിവെള്ളവും തവിടും ഇതിനു വേണ്ടി ശേഖരിക്കുന്നു. പുളിയുള്ള പുക്കൻ, മീങ്കറിയോ ശർക്കരത്തുണ്ടോ കൂട്ടിയാണു കഴിച്ചിരുന്നത്.
സാമൂഹ്യ പശ്ചാത്തലം
തിരുത്തുകഈ ഭക്ഷണം അക്കാലത്തെ ദാരിദ്രത്തിന്റെയും ഭക്ഷ്യ ക്ഷാമത്തിന്റെയും ചൂണ്ടുപലകയാണ്. അരി ഭക്ഷണം സമ്പന്നരുടെ മാത്രം ഭാഗ്യമായിരുന്ന കാലത്ത്, അരിയുടെ രുചിയുള്ള പുക്കൻ എന്ന പഴകിയ ഭക്ഷണം പോലും സാധാരണക്കാർക്ക് ആർഭാടമായിരുന്നു.
അവലംബം
തിരുത്തുക- പണ്ട് പണ്ട് പാപ്പിനിശ്ശേരി എന്ന പുസ്തകം, പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് 2008 (പേജ് സംഖ്യ 58)