പി.എൽ.എക്സ്. 4032
രാസസംയുക്തം
(പീ .എൽ .എക്സ് 4032 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അർബുദത്തിനു കാരണമാകുന്ന ജനിതകഘടകത്തെ നിർവീര്യമാക്കാൻ ലക്ഷ്യമിട്ട് ബ്രിട്ടീഷ് ശാസ്ത്രഞ്ജർ വികസിപ്പിച്ചെടുത്ത മരുന്നാണ് പി.എൽ.എക്സ്. 4032 (PLX 4032). അർബുദത്തിനു കാരണമാകുന്ന ബീ-റാഫ്-ജീനിനെ (B-Raf-gene ) ഈ മരുന്ന് നിർവീര്യമാക്കുമെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു. പെനിസിലിന്റെ കണ്ടുപിടിത്തത്തിന് തുല്യമായ കണ്ടെത്തൽ എന്ന് ഈ കണ്ടൂപിടുത്തത്തിനെ വിശേഷിപ്പിക്കുന്നുണ്ട്.
ഏറ്റവും അപകടകാരിയായ ത്വക്കിലെ അർബുദ മുഴകൾക്കെതിരെ ഇത് പ്രയോഗിച്ചപ്പോഴുള്ള ഫലം മികച്ചതായിരുന്നു. പി.എൽ.എക്സ്. 4032 ഉപയോഗിച്ച 32 സ്ത്രീപുരുഷന്മാരിൽ 24 പേരിലും , അർബുദ മുഴയുടെ വലിപ്പം ഗണ്യമായി കുറയുകയും രണ്ടു പേരിൽ മുഴ തീർത്തും അപ്രത്യക്ഷമാകുകയും ചെയ്തു. [1][2]
അവലംബം
തിരുത്തുക- ↑ മലയാളമനോരമ 2010 സെപ്റ്17 വെള്ളി, പേജ് 5 , കൊച്ചി എഡിഷൻ.
- ↑ http://telegraph.co.uk/news/judithpotts/100053673/is-plx-4032-the-latest-step-towards-curing-cancer/[പ്രവർത്തിക്കാത്ത കണ്ണി]