പീറ്റർ ലെകോ
ഹംഗേറിയൻ-സെർബ് ചെസ് ഗ്രാൻഡ്മാസ്റ്ററാണ് പീറ്റർ ലെകോ.(ജ: സെപ്റ്റം:8 1979) 1994 ൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്ററുമായിരുന്നു. 2004 ൽ ക്രാമ്നികിനെ ക്ലാസ്സിക്കൽ ലോക ചാമ്പ്യൻഷിപ്പിൽ നേരിട്ടു.7-7 പോയന്റുകൾക്ക് ക്രാമ്നിക് തന്നെ കിരീടം നിലനിർത്തി.എട്ട് ചെസ് ഒളിമ്പ്യാഡുകളിൽ ഹംഗറിയെ പ്രതിനിധീകരിച്ച ലെകൊ സ്വർണ്ണമെഡലും കരസ്ഥമാക്കി.
പീറ്റർ ലെകോ | |
---|---|
മുഴുവൻ പേര് | പീറ്റർ ലെകോ |
രാജ്യം | ഹംഗറി |
ജനനം | Subotica, യൂഗോസ്ലാവിയ (ഇപ്പോൾസെർബിയ) | സെപ്റ്റംബർ 8, 1979
സ്ഥാനം | ഗ്രാൻഡ് മാസ്റ്റർ |
ഫിഡെ റേറ്റിങ് | 2674 (ഡിസംബർ 2024) (No. 36 in the January 2015 FIDE World Rankings) |
ഉയർന്ന റേറ്റിങ് | 2763 (ഏപ്രിൽ 2005) |