ഡി പീറ്റർ നോക്സ് ( Peter Knox)

1871 ൽ ജനിച്ച ഡി. പീറ്റർ നോക്സ് സുവിശേഷ പ്രവർത്തനങ്ങൾക്കായും ജീവകാരുണ്യ പ്രവർത്തികൾക്കായും സ്വയം സമർപ്പിച്ച വ്യക്തിയായിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ  സ്വന്തം ജീവിത നിയോഗം തിരിച്ചറിഞ്ഞ, അദ്ദേഹത്തിൻ്റെ ആദ്യകാലനാമം പത്രോസ് എന്നാണ്. നാഗർകോവിലിലെ വൈദിക സെമിനാരിയിൽ നിന്നും വൈദിക പഠനം പൂർത്തിയാക്കിയ അദ്ദേഹത്തിന് ,സുവിശേഷ പ്രവർത്തകനായിരുന്ന, ഇംഗ്ലണ്ട് സ്വദേശി ഫോസ്റ്റർ ആണ് നോക്സ് എന്ന പേര് നൽകിയത്.

ഒരു വൈദിക അധ്യാപകനായാണ് തൻ്റെ പ്രവർത്തനമേഖല അദ്ദേഹം ആരംഭിച്ചത്. അദ്ദേഹം തന്നെ സ്ഥാപിച്ച ആറയൂർ സിഎസ്ഐ ചർച്ചിലെ ശുശ്രൂഷകനായിട്ടായിരുന്നു വൈദിക ശുശ്രൂഷ മേഖലയുടെ തുടക്കം .തുടർന്ന് കോടങ്കര ,പാറശാല, പളുകൽ , ഐരേണിപുരം, മാഞ്ചിറ തുടങ്ങിയ പള്ളികളിലെ വിജയകരമായ സേവനത്തിനുശേഷം പളുകൽ സഭയിൽ നിന്നും 1936ൽ വിരമിച്ചു.

ജീവിതകാലം

1871- 1969

ജീവിതരേഖ

ദാവീദിൻ്റെയും സുന്ദരത്തിൻ്റെയും മകനായി ,തിരുവനന്തപുരം പാറശാലയ്ക്കടുത്ത് ആറയൂരിൽ  ഇടത്തറ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.  പേതുരു എന്നായിരുന്നു യഥാർത്ഥ പേര്. പത്രോസ് എന്നതിൻ്റെ തമിഴ് ഉച്ചാരണം ആണ് പേതുരു. നോക്സ് (Knox) എന്ന പേര് ലഭിച്ചപ്പോൾ പത്രോസ്, പീറ്റർ ആയി മാറുകയും അദ്ദേഹം പീറ്റർ നോക്സ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു .

ഭാര്യ ജ്ഞാനസുന്ദരി .മൂന്ന് പെൺകുട്ടികളും ആറ് ആൺകുട്ടികളും അടങ്ങുന്ന ഒൻപത് മക്കൾ.

വിദ്യാഭ്യാസം

നാഗർകോവിലിലെ വൈദിക സെമിനാരിയിൽ നിന്നും വൈദിക വിദ്യാഭ്യാസം.

സംഭാവനകൾ

ഇന്ന് ആറയൂർ ഡിസ്ട്രിക്ട് ചർച്ച് ആയി അറിയപ്പെടുന്ന ആറയൂർ സിഎസ്ഐ പള്ളി സ്ഥാപിച്ചത് പീറ്റർ നോക്സ് ആണ്. ആറയൂർ

ഉൾപ്പെടെ കോടങ്കര, പാറശ്ശാല, പളുകൽ, ഐരേണിപുരം , പൂവത്തൂർ ,മാഞ്ചിറ,  കുന്നത്തൂർ ,കാക്കറവിള എന്നീ സഭകളിൽ ശുശ്രൂഷകനായി പ്രവർത്തിക്കുകയും ജനങ്ങളുടെ ആത്മീയോന്നതിക്ക് വേണ്ടി പ്രയത്നിക്കുകയും ചെയ്തു.പളുകൽ സഭയിലെ ശുശ്രൂഷ യിൽ നിന്ന് വിരമിച്ച ശേഷം സി എസ് ഐ അമരവിള യിൽ റവ: ഡി.എസ് സഹായദാസിനെ ശുശ്രൂഷ യിൽ സഹായിച്ചിരുന്നു.

"https://ml.wikipedia.org/w/index.php?title=പീറ്റർ_നോക്സ്&oldid=3695800" എന്ന താളിൽനിന്ന് ശേഖരിച്ചത്