വമ്പൻ വിമാനവാഹിനികളെ ഒഴിച്ച് നിർത്തിയാൽ ഇപ്പോൾ ലോകത്തുള്ള പ്രവർത്തന ക്ഷമമായ ഏറ്റവും വലിയ പടക്കപ്പലാണ് പീറ്റർ ദി ഗ്രേറ്റ് ( Pyotr Velikiy) എന്ന റഷ്യൻ ക്രൂയിസർ.28000 ടൺ വിസ്ഥാപനമുള്ള ഈ പടക്കപ്പലിനെ അതിന്റെ വലിപ്പവും പ്രഹരശേഷിയും പരിഗണിച് ബാറ്റിൽ ക്രൂയിസർ ആയും പരിഗണിക്കാറുണ്ട് .സോവ്യറ് യൂണിയൻ എൺപതുകളിൽ നിർമിച്ച കിരോവ് ക്ലാസ് ക്രൂയ്സറുകളിലെ അവസാനം നിർമിച്ച പടക്കപ്പലാണ് പീറ്റർ ദി ഗ്രേറ്റ്.ആണവ ശക്തികൊണ്ടാണ് ഈ ബാറ്റിൽ ക്രൂയിസർ പ്രവർത്തിക്കുന്നത് .നൂറു മെഗാവാട്ട് ശേഷിയുള്ള രണ്ട് മർദജല റിയാക്ടറുകളാണ് ഈ പടക്കപ്പലിൽ ഉള്ളത് ..ലോകത്തെ ഏറ്റവും വലുതും ശക്തവുമായ പി -15 ഗ്രനൈറ്റ് ക്രൂയിസ് മിസൈലുകൾ ,S-300 വ്യോമവേധ മിസൈൽ സംവിധാനങ്ങൾ , സബ്മറൈൻ വേധ ടോർപീഡകൾ തുടങ്ങി അതിവിപുലമായ ആയുധ ശേഷിയുള്ള പടക്കപ്പലാണ് പീറ്റർ ദി ഗ്രേറ്റ്. റഷ്യൻ നാവിക സേനയുടെ ഉത്തര വ്യൂഹത്തിന്റെ(Nothern Fleet) ഫ്ലാഗ് ഷിപ് ആണ് പീറ്റർ ദി ഗ്രേറ്റ്

"https://ml.wikipedia.org/w/index.php?title=പീറ്റർ_ദി_ഗ്രേറ്റ്&oldid=2584526" എന്ന താളിൽനിന്ന് ശേഖരിച്ചത്