പീച്ചി നിഴൽത്തുമ്പി
നിഴൽത്തുമ്പികൾ എന്ന തുമ്പി കുടുംബത്തിൽപ്പെട്ട ഒരു സൂചിത്തുമ്പിയാണ് പീച്ചി നിഴൽത്തുമ്പി. (ശാസ്ത്രീയനാമം: Protosticta anamalaica). പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ തുമ്പിയാണിത്. പീച്ചി വന്യജീവി സങ്കേതത്തിൽ നിന്നും 2022 -ൽ ആണ് ഈ തുമ്പിയെ ആദ്യമായി കണ്ടെത്തിയത് [1].
പീച്ചി നിഴൽത്തുമ്പി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. anamalaica
|
Binomial name | |
Protosticta anamalaica Sadasivan, Nair & Samuel, 2022
|
തവിട്ട് നിറത്തിലുള്ള ഉരസ്സിൽ വിളറിയ മഞ്ഞ കലർന്ന വെളുത്ത നിറത്തിലുള്ള വരകളുണ്ട്. ചിറകുകൾ സുതാര്യമാണ്. ചിറകിലെ പൊട്ടിന് തവിട്ട് നിറം. ഇരുണ്ട കറുപ്പ് കലർന്ന തവിട്ട് നിറത്തിലുള്ള ഉദരത്തിൽ വിളറിയ മഞ്ഞ കലർന്ന വെളുത്ത നിറത്തിലുള്ള അടയാളങ്ങൾ ഉണ്ട് [2].
ആൺതുമ്പികളും പെൺതുമ്പികളും കാഴ്ച്ചയിൽ ഒരുപോലെയാണ്[3].
അവലംബം
തിരുത്തുക- ↑ Pskhun (2022-08-02). "Species New to Science: [Entomology • 2022] Protosticta anamalaica • A New Species of Protosticta Selys, 1885 (Odonata: Zygoptera: Platystictidae) from Western Ghats, India". Species New to Science. Retrieved 2022-10-25.
- ↑ Pskhun (2022-08-02). "Species New to Science: [Entomology • 2022] Protosticta anamalaica • A New Species of Protosticta Selys, 1885 (Odonata: Zygoptera: Platystictidae) from Western Ghats, India". Species New to Science. Retrieved 2022-10-25.