പീക്കി
(പീക്കി (വാദ്യം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇടുക്കി ജില്ലയിലെ മുതുവാൻ എന്ന ആദിവാസി സമൂഹം ഉപയോഗിക്കുന്ന ഒരു സുഷിരവാദ്യമാണ് പീക്കി. ഈ പ്രദേശത്തെ ആദിവാസികൾ മൂന്ന് തരം സുഷിരവാദ്യങ്ങൾ ഉപയോഗിക്കുന്നു. പീക്കി, വീളാൻ കുഴൽ, തുമ്പിക്കുഴൽ എന്നിങ്ങനെയാണ് അവ അറിയപ്പെടുന്നത്. അവയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു വാദ്യമാണ് പീക്കി[1].
നിർമ്മാണം
തിരുത്തുകപടപ്പട്ട എന്ന മരമുപയോഗിച്ചാണ് ഈ വാദ്യം നിർമ്മിച്ചിരിക്കുന്നത്. കുറുംകുഴലിനോട് ഏകദേശം സാമ്യമുള്ള ഇതിന് എട്ട് (8") ഇഞ്ച് നീളവും വിരിഞ്ഞ അറ്റത്തിന് മൂന്ന് (3") ഇഞ്ച് വ്യാസവും ഉണ്ടായിരിക്കും. ഇതിന്റെ മുകൾ ഭാഗത്തിലൂടെ ഊതുന്നതിനായി ജ്ഞാനപ്പുല്ല് ഉപയോഗിക്കുന്നു. വശങ്ങളിൽ ആറ് (6) സുഷിരങ്ങൾ ഉണ്ടായിരിക്കും. അതിലൂടെയാണ് സ്വരങ്ങൾ നിയന്ത്രിക്കുന്നത്.
വലിപ്പം കുറഞ്ഞ പീക്കിയെ തുമ്പിക്കുഴൽ എന്നും, ഓടക്കുഴലിനോട് സാമ്യമുള്ളവയെ വീളാൻ കുഴൽ എന്നും അറിയപ്പെടുന്നു[1].