പി ആർ ശാസ്ത്രി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഡോ. പി. ആർ ശാസ്ത്രി സംസ്കൃത പണ്ഡിതനും, ഹോമിയോ ആയുർവേദ ഡോക്ടറും അധ്യാപകനുമായിരുന്നു. ഡോ. പി. ആർ ശാസ്ത്രി. പറവൂർ എസ് എൻ വി സംസ്കൃത ഹയർസെക്കന്ററി വിദ്യാലയം സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. സംസ്കൃത പാഠശാലയായി തുടങ്ങിയ സ്ക്കൂളിലെ ആദ്യ അധ്യാപകനും മാനേജരും എല്ലാമായിരുന്നു. ഡോ. പി ആർ ശാസ്ത്രി. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായിരുന്ന അദ്ദേഹം ശ്രീനാരായണദർശനങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിച്ചിരുന്നു. കേരളത്തിലെ എല്ലാ സാഹിത്യപ്രതിഭകളെയും പങ്കെടുപ്പിച്ചുകൊണ്ട് പലപ്പോഴായി സ്ക്കൂളിൽ സാഹിത്യ സംസ്ക്കാരിക സമ്മളനങ്ങൾ നടത്തിയിരുന്നു. 1998 ജൂലൈ 2 ന് അദ്ദേഹം നമ്മെ വിട്ടുപിരുഞ്ഞു.