കേരളത്തിലെ മികച്ച വനിതാ വോളിതാരങ്ങളിലൊരാളാണ് പി. സി. ഏലിയാമ്മ. ഇംഗ്ലീഷ്: P. C. Eliyamma. 1968-ൽ സംസ്ഥാന ടീമിൽ ഇടം കണ്ട ഏലിയാമ്മ 72-ലെ ജാംഷഡ്പൂർ നാഷണൽസിൽ കിരീടം നേടിയ കേരളാ ടീമിന്റെ അംഗമായിരുന്നു. എറണാകുളം ജില്ലയിലെ നാമക്കുഴി ഗ്രാമത്തിലെ നാമക്കുഴി സ്‌കൂളിൽ പി.ടി. അധ്യാപകനായെത്തിയ പാലാക്കാരനായ ജോർജ് വർഗീസ്, നാമക്കുഴി സ്‌കൂളിന് പെൺകുട്ടികളുടെ ഒരു ടീമുണ്ടാക്കി. 1962-ൽ സംസ്ഥാനതല മത്സരത്തിൽ ഇവരുടെ അരങ്ങേറ്റംതന്നെ ശ്രദ്ധേയമായി. നാമക്കുഴിയിലെ നിർധന കർഷക കുടുംബത്തിൽനിന്നുള്ള കുട്ടികളായിരുന്നു ടീമിൽ. കെ.സി. ഏലമ്മ, പി.സി. ഏലിയാമ്മ, പി.കെ ഏലിയാമ്മ, വി.വി. അന്നക്കുട്ടി, വി.കെ. സാറാമ്മ, വി.കെ. ലീല, എം.എൻ. അമ്മിണി, പി.ഐ. ലീലാമ്മ-ഇവർ ഉൾപ്പെട്ട ടീമാണ് 72-ൽ ജാംഷഡ്പൂരിൽ കേരളത്തിന് വനിതാ വോളിയിലെ ആദ്യ ദേശീയ കിരീടം നേടിയത്. 'നാമക്കുഴി സിസ്റ്റേഴ്‌സ്' എന്ന പേരിൽ ഇവർ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു.

റഫറൻസുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പി._സി._ഏലിയാമ്മ&oldid=2491178" എന്ന താളിൽനിന്ന് ശേഖരിച്ചത്