പി. ശിവപ്രസാദ്
ഈ ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ജീവചരിത്ര ലേഖനത്തിൽ പരിശോധനായോഗ്യതയുള്ള അവലംബങ്ങളോ ഉറവിടങ്ങളോ ഉൾപ്പെടുന്നില്ല. (2021 നവംബർ) |
സിനിമാ മേഖലയിൽ പ്രശസ്തനായ പി.ആർ.ഒ ആണ് ശിവപ്രസാദ്. തൃശ്ശൂർ ജില്ലയിൽ തിരുവില്വാമലയിൽ പഞ്ചാവാദ്യ കലാകാരനായ ഗോവിന്ദൻകുട്ടിയുടെയും വീട്ടമ്മയായ നന്ദിനിയുടെയും മകനായി ജനനം. നൃത്തകലാകാരിയായ അശ്വതിയാണ് ഏക സഹോദരി. ചെറുപ്പം തൊട്ടേ കലയോടുള്ള അടുപ്പമാണ് ശിവപ്രസാദ് എന്ന കലാകാരനെ സിനിമാമേഖലയിൽ പി ആർ ഒ എന്ന പദവി അലങ്കരിക്കാൻ പര്യാപ്തനാക്കിയത്. അച്ഛൻ ഒരു പഞ്ചാവാദ്യ കലാകാരനായത് കൊണ്ട് തന്നെ സംഗീതത്തോടും നാടകത്തോടും എഴുത്തിനോടും കുഞ്ഞുനാൾ മുതലേ അടങ്ങാത്ത ആഗ്രഹമായിരുന്നു അദ്ദേഹത്തിന്. സിനിമയിലെ വാർത്താ പ്രചാരണ മേഖല അങ്ങനെ ഏതൊരാൾക്കും കയ്യെത്തി പിടിക്കാനുള്ള ദൂരത്തിലല്ല എന്നറിഞ്ഞിട്ടും തികഞ്ഞ പരിശ്രമം കൊണ്ടും ഉള്ളിലെ കലയോടുള്ള അടങ്ങാത്ത ഭ്രമം കൊണ്ടും തന്നെയാണ് ഈ മേഖലയിൽ ഇന്ന് പ്രശസ്തമായ രീതിയിൽ എത്തിപ്പെടാൻ പി ശിവപ്രസാദിന് സാധിച്ചത്.
എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് ജേർണലിസം പഠിക്കുകയും പത്രപ്രവർത്തന മേഖലയിൽ സേവനമനിഷ്ഠിക്കുകയും ചെയ്തു. തുടക്കം ജന്മഭൂമി പത്രത്തിൽ ലേഖകനായിരുന്നു. പിന്നീട് മാതൃഭൂമി പത്രത്തിൽ തൃശ്ശൂർ യൂണിറ്റ് ൽ ലൈനെർ ആയി ജോലി ചെയ്യുന്നതിനിടയിലാണ് സിനിമയിലേക്കുള്ള രംഗപ്രവേഷം. ആദ്യമായി സിനിമയിലേക്ക് കൈപിടിച്ചു കയറ്റുന്നത് കണ്ണൻ താമരാക്കുളം എന്ന സംവിധായകനാണ്. പി ആർ ഒ എന്ന നിലയിൽ ഒരു സ്ഥാനമാലങ്കരിക്കാൻ സഹായിച്ചതും ഒരു കാരണമായതും എൻ.എം ബാദുഷ എന്ന പേരുകേട്ട പ്രൊഡക്ഷൻ കൺട്രോളറും ആണ്. ഇപ്പോൾ നിലവിൽ മുഖ്യധാര സിനിമകളുടെയടക്കം ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമാവാൻ പി ശിവപ്രസാദിന് സാധിച്ചു.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക് അടക്കം നൂറ്റി മുപ്പതോളം ചിത്രങ്ങളുടെ കൂടെ ജോലി ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. അത് കൂടാതെ ഈ വർഷം ഒരു ഹിന്ദി ചിത്രം കൂടി തന്റെ ലിസ്റ്റിൽ ഉൾപ്പെടാൻ പോവുന്നു എന്നറിഞ്ഞ സന്തോഷത്തിലാണ് അദ്ദേഹം. മമ്മൂട്ടിയും പാർവതി തെരുവോത്തും മുഖ്യ വേഷങ്ങളിൽ എത്തുന്ന 'പുഴു' എന്ന ചിത്രവും, കുഞ്ചാക്കോ ബോബൻ- നയൻതാര കൂട്ടുകെട്ടിലെ 'നിഴൽ', തെലുങ്കിൽ ചിരഞ്ജീവി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മെഗാ 154', അനൂപ് മേനോൻ-പ്രകാശ് രാജ് ചിത്രം വരാൽ, ദിലീപിൻ്റെ വോയിസ് ഓഫ് സത്യനാഥൻ, നാനിയുടെ ശ്യാം സിങ്ക റോയി, സുരേഷ് ഗോപി ചിത്രം SG 251,പ്രഥ്വിരാജിൻ്റെ വിലായത്ത് ബുദ്ധ, ജോജു ജോർജ് നായകനായ സ്റ്റാർ, റിയാസ് പത്താൻ നായകനായ പാമ്പാടും ചോലൈ എന്നീ ചിത്രങ്ങളിലെല്ലാം പി ആർ ഒ ആയി വർത്തിക്കാൻ പി ശിവപ്രസാദിന് കഴിഞ്ഞു.
സിനിമാ സാംസ്കാരിക മേഖലയിലും അത്യാവശ്യം ജീവകാരുണ്യ പ്രവർത്തങ്ങളിലൊക്കെ സജീവ സാനിധ്യമായ പി ശിവപ്രസാദ് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം ബാദുഷയുടെ ആരാധക കൂട്ടായ്മയായ 'ബാദുഷ ലൗവേർസ്' ന്റെ ചീഫ് കോർഡിനേറ്റർ കൂടിയാണ്. കഠിനമായ പരിശ്രമം കൊണ്ടും അത്യധികമായ ആഗ്രഹം കൊണ്ടും, പിന്നെ ജന്മസിദ്ധമായ കഴിവ് കൊണ്ടുമൊക്കെയാണ് ശിവപ്രസാദ്https://m3db.com/p-sivaprasad എന്ന പി ആർ ഒ ഇന്ന് ഈ കാണുന്ന സിനിമകളുടെയും മറ്റും ഭാഗമായിരിക്കുന്നത്.
P.Sivaprasad Meppadath Puthanveed, Kaniyarkode Post, Thiruvilwamala, Thrissur 680594 PH: 8921461449