പി.പി. സുദേവൻ

(പി. പി. സുദേവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള സർക്കാറിന്റെ 2013-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ചലച്ചിത്രമായ സി.ആർ. നമ്പർ-89 ന്റെ സംവിധായകനാണ് സുദേവൻ. പാലക്കാട് ജില്ലയിലെ കൂറ്റനാടിനടുത്തുള്ള പെരിങ്ങോട് ഗ്രാമത്തിൽ ജനനം. മുഴുവൻ പേര് പി. പി. സുദേവൻ. ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ 2013 ലെ മികച്ച നവാഗത സംവിധായകനുള്ള 'അരവിന്ദൻ പുരസ്‌കാരം' സുദേവൻ നേടി. ജനകീയ കൂട്ടായ്മയിലൂടെയാണ് സുദേവൻ സിനിമകൾ ചെയ്യുന്നത്. സുദേവൻ ചെയ്ത നാല് ഹ്രസ്വചിത്രങ്ങൾ നിരവധി അംഗീകാരങ്ങളും ഹ്രസ്വചിത്ര മേളകളിൽ പുരസ്കാരങ്ങളും വാരിക്കൂട്ടിയിരുന്നു. പ്ളാനിങ്, തട്ടുമ്പൊറത്തപ്പൻ, വരൂ, രണ്ട് എന്നീ ചിത്രങ്ങൾ ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്തു. 2010,2011 വർഷങ്ങളിൽ ഹ്രസ്വചിത്ര വിഭാഗത്തിൽ സംസ്ഥാന സർക്കാറിന്റെ മികച്ച നടീനടന്മാർ, മികച്ച ചിത്രം എന്നീ അവാർഡുകൾ സുദേവൻ ഒരുക്കിയ ചിത്രങ്ങൾക്കാണ് ലഭിച്ചത്. ജനകീയ സംരംഭത്തിലൂടെ ഫണ്ട് സമാഹരിച്ച് പെയ്സ് പ്രൊഡക്ഷൻസിന്റെ പേരിലാണ് സുദേവന്റെ ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്.

പി.പി. സുദേവൻ
സുദേവൻ
ജനനം
പി.പി. സുദേവൻ

{{}}
ദേശീയതഭാരതീയൻ
പൗരത്വംഇന്ത്യ
കലാലയം[[]]
തൊഴിൽചലച്ചിത്രസംവിധാനം, തിരക്കഥ, നിർമ്മാതാവ്

സിനിമകൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
  • 2013-ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്
  • 2013-ലെ രണ്ടാമത്തെ മികച്ച നടനുള്ള അവാർഡ് സുദേവന്റെ സിനിമയിൽ അഭിനയിച്ച അശോക്കുമാറിന് ലഭിച്ചു ചലച്ചിത്ര അവാർഡ്

ചിത്രശാല

തിരുത്തുക
 

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പി.പി._സുദേവൻ&oldid=2965353" എന്ന താളിൽനിന്ന് ശേഖരിച്ചത്