കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻമന്ത്രി എം.എൻ. ഗോവിന്ദൻനായരുടെ സഹോദരി പുത്രനുമാണ്‌ പി. ഗോപലകൃഷ്ണൻ. 76ആം വയസ്സിൽ 2014 ഡിസംബർ 26ന്‌ അന്തരിച്ചു.[1]

അഭിഭാഷകവൃത്തി

തിരുത്തുക

അഭിഭാഷകവൃത്തിയിൽ 50 വർഷം പിന്നിട്ട ഇദ്ദേഹം സുബ്രഹ്മണ്യൻ പോറ്റിയുടെ ജൂനിയർ ആയാണ്‌ പ്രാക്ടീസ്‌ ആരംഭിച്ചത്‌. കേരളത്തിൽ ആദ്യമായി കമ്മിഷൻ ഓഫ്‌ എങ്ക്വ്യറി ആക്ട്‌ പ്രകാരം കെഎസ്ഇബി അഴിമതികളെക്കുറിച്ച്‌ അന്വേഷിക്കാൻ ജസ്റ്റിസ്‌ ശങ്കരൻ നിയുക്തനായത്‌ ഇദ്ദേഹം നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ്‌.

കേരള സർവകലാശാല,കെഎസ്ആർടിസി,സിഡ്കോ,അനവധി പൊതുമേഖലാ ബാങ്കുകൾ എന്നിവയുടെ അഭിഭാഷകനായിരുന്നു. വി.എസ്‌. അച്യുതാനന്ദനു വേണ്ടി ഒട്ടേറെ കേസുകളിൽ ഹാജരായിട്ടുണ്ട്‌.

സൈലന്റ്‌ വാലി പദ്ധതി

തിരുത്തുക

സൈലന്റ്‌ വാലി പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ ഗോപാലകൃഷ്ണൻ നായർ സമർപ്പിച്ച പൊതു താല്പര്യ ഹർജിയുടെ[2] അടിസ്ഥാനത്തിലാണ്‌ ആ പദ്ധതി ഉപേഷിക്കപ്പെട്ടത്‌. തുടർന്ന്‌ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പുരസ്ക്കാരവും ഇദ്ദേഹത്തിനു ലഭിച്ചു.

കുടുംബം

തിരുത്തുക

കവയിത്രി സുഗതകുമാരിയുടെ സഹോദരി പ്രഫ.സുജതാദേവിയാണു[3] ഭാര്യ.മക്കൾ:പരമേശ്വരൻ,പദ്മനാഭൻ,പരേതനായ ഗോവിന്ദൻ.

"https://ml.wikipedia.org/w/index.php?title=പി._ഗോപലകൃഷ്ണൻ&oldid=3952274" എന്ന താളിൽനിന്ന് ശേഖരിച്ചത്