പി. കേശവൻകുട്ടി
കേരളത്തിലെ മുതിർന്ന ശില്‌പികളിലൊരാളും ശില്പ കലാധ്യാപകനുമാണ് പ്രൊഫ.പി. കേശവൻകുട്ടി (ജനനം : 1942). നിരവധി ശില്‌പകലാ ക്യാമ്പുകളിൽ ക്യാമ്പ് ഡയറക്‌ടറായി പ്രവർത്തിച്ചു. [1]
പി. കേശവൻകുട്ടി | |
---|---|
ജനനം | 1942 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ശില്പി അധ്യാപകൻ |
ജീവിതരേഖ
തിരുത്തുകമാവേലിക്കരയിൽ ജനിച്ചു. മദ്രാസ് കോളേജ് ഓഫ് ആർട്‌സിൽ നിന്നും ശില്‌പകലയിൽ ഒന്നാം റാങ്കോടെ ഉന്നത ബിരുദം നേടിയ അദ്ദേഹം ആദ്യകാലത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആർട്ടിസ്റ്റായും പിന്നീട് തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ ലക്‌ചറർ, അസ്സി. പ്രൊഫസർ, പ്രൊഫസർ എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 1998-ൽ ശില്‌പകലാ വിഭാഗം വകുപ്പു മേധാവിയായി സർവ്വീസിൽ നിന്നും വിരമിച്ചു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നടത്തിയിട്ടുള്ള നിരവധി ചിത്രശില്‌പ പ്രദർശനങ്ങളിലും ക്യാമ്പുകളിലും പങ്കാളിയായിട്ടുണ്ട്. [2]
തിരുവനന്തപുരം ജില്ലയിൽ, പ്രസിദ്ധ സ്വാതന്ത്ര്യസമര സേനാനി ശ്രീ. പൊന്നറ ശ്രീധറിന്റെ വെങ്കലപ്രതിമ, കായംകുളം കെ.പി.ഏ.സി. നാടക പ്രസ്ഥാനത്തിന്റെ മുന്നിലുള്ള ശില്‌പം, അത്താണിയിൽ സ്ഥിതി ചെയ്യുന്ന `അത്താണി' സ്‌മാരക ശില്‌പം എന്നീ വലിപ്പമേറിയ സ്‌മാരക ശില്‌പങ്ങൾ അദ്ദേഹം നിർമ്മിച്ചവയാണ്. ഡൽഹിയിലുള്ള കേന്ദ്രലളിത്‌കലാ അക്കാദമി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ആർട്ട് ഗ്യാലറികളിലെ കലാശേഖരങ്ങളിൽ അദ്ദേഹത്തിന്റെ കലാസൃഷ്‌ടികളുണ്ട്. മുൻ രാഷ്‌ട്രപതി ശ്രീ. കെ.ആർ. നാരായണനിൽ നിന്നും ഗോൾഡ് മെഡൽ അവാർഡ് ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് കേരള ലളിതകലാ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ അത്താണിയിലാണ് ഇപ്പോൾ താമസിക്കുന്നത്.
കൃതികൾ
തിരുത്തുകപുരസ്കാരങ്ങൾ
തിരുത്തുക- കേരള ലളിതകലാ അക്കാദമി അവാർഡ്
- ശ്രേഷ്‌ഠ കലാകാരന്മാർക്കുള്ള കേരള ലളിതകലാ അക്കാദമി പുരസ്‌കാരം (2014)
അവലംബം
തിരുത്തുക- ↑ http://www.directoryartist.net/dfkesavankutty.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "പ്രൊഫ. പി. കേശവൻകുട്ടി". www.lalithkala.org. Retrieved 21 മാർച്ച് 2014.