പി.വി. നന്ദൻ
കേരളീയനായ ചിത്രകാരനാണ് പി.വി. നന്ദൻ. കേരളത്തിനകത്തും വിദേശത്തും നിരവധി കലാപ്രദർശനങ്ങളിൽ പങ്കെടുത്തു. 2016 ൽ ലെറ്റേഴ്സ് വാലി എന്ന ചിത്രത്തിന് കേരള ലളിത കലാ അക്കാദമി പുരസ്കാരം നേടി.[1]
ജീവിതരേഖ
തിരുത്തുകഎറണാകളം മുല്ലശ്ശേരി കനാൽ റോഡിലെ പനച്ചിക്കൽ വീട്ടിൽ വാസുവിന്റെയും സരസ്വതിയുടെയും മകനാണ്. എറണാകുളം എസ്.ആർ.വി. സ്കൂളിലും കൊച്ചിൻ സ്കൂൾ ഓഫ് ആർ ട്ട്സിലും പഠിച്ചു. ദീർഘകാലം ചിത്രകലാ വിദ്യാലയം നടത്തി. 2007 ൽ ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്കാരം ലഭിച്ചു. മൃഗങ്ങളുടെ ചിത്രങ്ങളുൾപ്പെടുത്തിയ പരമ്പര ശ്രദ്ധേയമായിരുന്നു. ആനകൾ, കുതി രകൾ, പട്ടി, കാട്ടുപോത്ത്തുടങ്ങി തെല്ലു അതി ശയോക്തി കലർന്ന റിയലിസ്റ്റിക് ചിത്രങ്ങളാണ് ഈ പരമ്പരയിലുള്ളത് . [2]
പ്രദർശനങ്ങൾ
തിരുത്തുക1994ൽ കൊച്ചിയിലെ ചിത്രം ആർട്ട് ഗ്യാലറിയിലും 2007 ൽ ദർബാർ ഹാൾ ആർട്ട് സെന്ററിലും ഏകാംഗപ്രദർശനം നടത്തി. കേരള ലളിതകലാ അക്കാദമിയുടെ 1987, 89, 90, 91, 92, 94, 2002, 07 വർഷങ്ങളിലെ പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
ചെന്നെയിലെ കേന്ദ്ര ലളിതകലാ അക്കാദമി പ്രാദേശികകേന്ദ്രത്തിലും ഹൈദരബാദിലെ ശില്പാരാം കലാ ഗ്രാമത്തിലും ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഇന്ത്യയ്ക്ക് പുറത്ത് അമേരിക്കയിൽ ഏഷ്യൻ ആർട്ട് ഗ്യാലറിയിൽ ബാക്ക്‌വാട്ടർ കളേഴ്‍സ് എക്സിബിഷനിലും പങ്കെടുത്തിട്ടുണ്ട്.
പുരസ്കാരങ്ങൾ
തിരുത്തുക- 2007 ലും 2016 ലും പെയിന്റിംഗിനുള്ള കേരള ലളിത കലാ അക്കാദമി പുരസ്കാരം നേടി.
അവലംബം
തിരുത്തുക- ↑ "ലളിതകലാ അക്കാദമി ചിത്രശിൽപ്പ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". http://www.deshabhimani.com. Retrieved 21 ഫെബ്രുവരി 2016.
{{cite news}}
: External link in
(help)|publisher=
- ↑ മാതൃഭൂമി നഗരം സപ്ളിമെന്റ് 23.2.2016