പി.വി. തൊമ്മി
അറിയപ്പെടുന്ന നൂറോളം ക്രിസ്തീയ കീർത്തനങ്ങളുടെ രചയിതാവാണു് പി.വി. തൊമ്മി. "എന്തതിശയമേ ദൈവത്തിൻ സ്നേഹം" എന്നു തുടങ്ങുന്ന പ്രസിദ്ധമായ ക്രിസ്ത്യൻ ഭക്തി ഗാനം ഇദ്ദേഹം രചിച്ചതാണു്.[1]
ജീവിതരേഖ
തിരുത്തുക1881ൽ കുന്നംകുളത്ത് സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു മാർത്തോമ്മാ കുടുംബമായ പള്ളിപ്പാട്ട് വീട്ടിലായിരുന്നു തൊമ്മിയുടെ ജനനം [2]. പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കുറച്ചുകാലം അദ്ധ്യാപകനായി ജോലി നോക്കിയെങ്കിലും താമസിയാതെ ജോലി ഉപേക്ഷിച്ച് തൃശൂരിലെയും പെരുമ്പാവൂരിലെയും സുവിശേഷകനായി പ്രേഷിതപ്രവർത്തനത്തിൽ മുഴുകി.
ഇദ്ദേഹം നാഗൽ സായ്പിന്റെ സമകാലികനും സഹപ്രവർത്തകനുമായിരുന്നു [3]. എഴുത്തുകാരൻ, പ്രഭാഷകൻ, സംഘാടകൻ, വേദാദ്ധ്യാപകൻ, മാരാമൺ കൺവെൻഷനിലെ പരിഭാഷകൻ, ഗായകൻ, പാട്ടെഴുത്തുകാരൻ തുടങ്ങി വിവിധമേഖലകളിൽ വ്യക്തിമുദ്ര പഠിപ്പിച്ച ഇദ്ദേഹം 'സുവിശേഷ വെണ്മഴു' എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ എന്നി നിലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1905ൽ 'വിശുദ്ധ ഗീതങ്ങൾ' എന്ന പാട്ടു പുസ്തകം പ്രസിദ്ധീകരിച്ചു.
മരണം
തിരുത്തുകസുവിശേഷപ്രസംഗത്തോടൊപ്പം കോളറ, ടൈഫോയിഡ്, മസൂരി തുടങ്ങിയ രോഗങ്ങൾ ബാധിച്ചു മരണാസന്നരായവർക്കു് ശുശ്രൂഷ ചെയ്യുന്നതിലും വ്യാപൃതനായിരുന്ന തൊമ്മി, 1919 ജൂലൈ പത്താം തിയതി തന്റെ 38-ാമത്തെ വയസ്സിൽ കോളറ ബാധിതനായി മരിച്ചു.[2][4]
അവലംബം
തിരുത്തുക- ↑ തൊമ്മി ഉപദേശിയെ അനുസ്മരിച്ചു Archived 2013-07-21 at the Wayback Machine. - മാതൃഭൂമി ദിനപത്രം
- ↑ 2.0 2.1 തൊമ്മിയുപദേശി Archived 2016-03-04 at the Wayback Machine. - ജീവജലം
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-27. Retrieved 2013-11-13.
- ↑ വിശുദ്ധ ഗീതങ്ങൾ രചിച്ച തൊമ്മി ഉപദേശി Archived 2014-01-27 at the Wayback Machine. - The GM News