പ്രമുഖ മലയാള കവിയാണ് പി.പി. ശ്രീധരനുണ്ണി(ജനനം :12 ഏപ്രിൽ 1944). ക്ഷണപത്രം എന്ന കാവ്യ സമാഹാരത്തിന് 2005 ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

ജീവിതരേഖ

തിരുത്തുക

കണാരൻ നായരുടെയും മാതു അമ്മയുടെയും മകനാണ്. ബിരുദാനന്തരം 1969ൽ ആകാശവാണിയിൽ സ്ക്രിപ്റ്റ്റൈറ്ററും പിന്നീട് പ്രോഗ്രാം എക്സിക്യൂട്ടീവുമായി , കോഴിക്കോട്, തിരുവനന്തപുരം നിലയങ്ങളിൽ പ്രവർത്തിച്ചു. അഞ്ഞൂറോളം ലളിത ഗാനങ്ങളും ദേശഭക്തിഗാനങ്ങളും മറ്റും എഴുതിയിട്ടുണ്ട്. ശംഖുപുഷ്പം, വില്ക്കാനുണ്ട് സ്വപ്നങ്ങൾ എന്നീ സിനിമകളിൽ പാട്ടുകളും എഴുതി.[1]മുപ്പതു വർഷം ആകാശവാണി യുടെ 'ഗാന്ധിമാർഗം' പരിപാടിയിൽ ഗാന്ധിജിക്ക് ശബ്ദം നൽകി.

                                                 കവിതാസമാഹരങ്ങൾ
      
  • ഉയിർത്തെഴുന്നേൽപ്പു് , കാവൽക്കാരന്റെ പാട്ടു്, വഴി,ക്ഷണപത്രം,അടുപ്പ്, നനവ്, മണ്ണാങ്കട്ടയും കരിയിലയും കാശിയ്ക്ക് പോയത്, സ്വയംവരം,ശ്രീധരനുണ്ണിയുടെ കവിതകൾ ,പാറ (ഖണ്ഡകാവ്യം).
*ഗദ്യകൃതികൾ                                                    നീരുറവ,നിങ്ങൾ ഇതുവരെ കേട്ടത്(ആകാശവാണി സ്മരണകൾ).                         *ബാലസാഹിത്യം                                                           ആറാട്ട്,താലപ്പൊലി,        മത്തക്കിളികൾ                              ആകാശക്കുട                                     അക്ഷരപ്പക്ഷികൾ

പുരസ്കാരങ്ങൾ

തിരുത്തുക
കേരള സാഹിത്യ അക്കാഡമി  അവാർഡ്, ഗാനരചനയ്ക്കുള്ള കേരള സംഗീത നാടക അക്കാഡമി അവാർഡ്, സംസ്ഥാന ബാലസാഹിത്യ അവാർഡ്, രേവതി പട്ടത്താനം അവാർഡ്, കൈരളി അററ്ലസ് അവാർഡ്, എസ്.ബി.ടി. അവാർഡ്, ഇടശ്ശേരി അവാർഡ് കുട്ടമത്ത് അവാർഡ്, കക്കാട് അവാർഡ്, വെൺമണി അവാർഡ്, മൂടാടി അവാർഡ്.
  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 480. ISBN 81-7690-042-7.
"https://ml.wikipedia.org/w/index.php?title=പി.പി._ശ്രീധരനുണ്ണി&oldid=3620402" എന്ന താളിൽനിന്ന് ശേഖരിച്ചത്