വിവർത്തന സാഹിത്യത്തിലെ ഒരു പ്രധാന എഴുത്തുകാരിയാണ് ഡോ. പി.കെ. രാധാമണി. മലബാർ ക്രിസ്ത്യൻ കോളേജിൽനിന്ന് ഹിന്ദി വകുപ്പ് മേധാവിയായി വിരമിച്ച രാധാമണി ഗുരുവായൂർ വാക സ്വദേശിയാണ്.

പി. പത്മരാജന്റെ 'ശവവാഹനങ്ങളും തേടി' എന്ന ചെറിയനോവൽ വിവർത്തനം ചെയ്തുകൊണ്ടാണ് ഈ രംഗത്തേക്ക് കടന്നുവന്നത്.

മികച്ച (മലയാളം) പരിഭാഷയ്‌ക്കുള്ള (കേന്ദ്രസാഹിത്യ അക്കാദമി പുരസ്താരം (2023) ലഭിച്ചിട്ടുണ്ട്. ഹിന്ദി സാഹിത്യകാരി അമൃതാപ്രീതത്തിന്റെ ആത്മകഥയുടെ മലയാളപരിഭാഷയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. 'അക്ഷരങ്ങളുടെ നിഴലിൽ' എന്നപേരിൽ മാതൃഭൂമി ബുക്സ് ആണ് പുസ്തകം പബ്ലിഷ് ചെയ്തത്[1].

  1. "അക്ഷരങ്ങളുടെ നിഴലിൽനിന്ന് അവാർഡിന്റെ വെളിച്ചത്തിലേക്ക് ഡോ. പി.കെ. രാധാമണി". www.mathrubhumi.com. Retrieved 12 മാർച്ച് 2024.
"https://ml.wikipedia.org/w/index.php?title=പി.കെ._രാധാമണി&oldid=4072555" എന്ന താളിൽനിന്ന് ശേഖരിച്ചത്