പി.കെ. രാജേന്ദ്രൻ രാജ
ശ്രദ്ധേയനായ കണിക ഭൗതിക ശാസ്ത്രജ്ഞനാണ് ഡോ. പി.കെ. രാജേന്ദ്രൻ രാജ (മരണം :18 ഫെബ്രുവരി 2013). കേരളത്തിൽ ജനിച്ച അദ്ദേഹം പിന്നീട് അമേരിക്കയിൽ സ്ഥിര താമസമാക്കി. നൊബേൽ സമ്മാനത്തിനർഹമായ 'ടോപ്പ് ക്വാർക്ക്' കണ്ടുപിടിച്ച ഫെർമി ലാബിലെ ശാസ്ത്രജ്ഞന്മാരുടെ സംഘത്തിലെ അംഗമായിരുന്നു. കണിക ഭൗതികശാസ്ത്രത്തിൽ (പാർട്ടിക്കിൾ ഫിസിക്‌സ്) ഉന്നതഗവേഷണം നടത്തിയിരുന്ന ഇദ്ദേഹം പരമാണുവിലും ചെറിയ വസ്തുവായ ടോപ്പ് ക്വാർക്കിലും നടത്തിയ ഗവേഷണങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. [1]
ജീവിതരേഖ
തിരുത്തുകകോഴിക്കോട് സാമൂതിരി രാജകുടുംബാംഗമായ ഇദ്ദേഹം തിരുവണ്ണൂർ കോവിലകത്ത് ജനിച്ചു. ഡോ. പി.കെ.എസ്. രാജയുടെയും പൊറക്കാട് ചന്ദ്രമതി അമ്മയുടെയും മകനാണ്. പ്രാഥമികവിദ്യാഭ്യാസം കോഴിക്കോട്ടായിരുന്നു. തുടർന്ന് ഗുരുവായൂരപ്പൻ കോളേജിൽ ഭൗതികശാസ്ത്ര അധ്യാപകനായി. ഇതിനിടെ നെയ്‌റോബിയിലും തുടർന്ന് ലണ്ടനിലും ഉന്നതവിദ്യാഭ്യാസത്തിനായി പോയി.
ഗവേഷണങ്ങൾ
തിരുത്തുകഅണുവിഭജനം എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവും ആറ്റംബോംബിന്റെ പ്രവർത്തനത്തെക്കുറിച്ച് സിദ്ധാന്തപരമായ വ്യാഖ്യാനം ആദ്യമായി നൽകിയ ശാസ്ത്രജ്ഞനുമായ ഓട്ടോ റോബോർട്ട് ഫ്രിഷിന്റെ കീഴിൽ 1970-ൽ പ്രവർത്തിച്ചു. കേംബ്രിജിലെ ട്രിനിറ്റി കോളേജിലാണ് ഇരുവരും ഒന്നിച്ചുണ്ടായിരുന്നത്. 1975-ലാണ് ഫെർമി ലബോറട്ടറിയിലേക്ക് മാറി. മുന്നൂറോളം ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ചിക്കാഗോയിലെ ബട്ടേവിയയിലുള്ള ഫെർമി ലാബിലെ സീനിയർ സയന്റിസ്റ്റായിരുന്നു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-19. Retrieved 2014-02-19.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)