പി.എൻ.സി. മേനോൻ
ഒരു ഇന്ത്യൻ വ്യവസായിയും,ശോഭ ഗ്രൂപ്പിന്റെ സ്ഥാപകനുമാണ് പാലക്കാട് പല്ലാവൂർ നടുവക്കാട്ട് ചെന്താമരാക്ഷമേനോൻ[2] ( പി.എൻ.സി. മേനോൻ). ഇപ്പോൾ ഇദ്ദേഹം ശോഭ ഗ്രൂപ്പിന്റെ ചെയർമാൻ ആണ്. ജനിച്ചത് കേരളത്തിൽ ആണെങ്കിലും ഇപ്പോൾ ഇദ്ദേഹത്തിന് ഒമാനി പൗരത്വം ആണുള്ളത്[1]. ഫോർബ്‌സ് മാസികയുടെ 2007-ലെ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരരിൽ 754-ആം സ്ഥാനം ആണ് മേനോന് നൽകിയിട്ടുള്ളത്[1][3].
പി.എൻ.സി. മേനോൻ | |
---|---|
ജനനം | 1949 |
തൊഴിൽ | ചെയർമാൻ, ശോഭ ഗ്രൂപ്പ് |
അവലംബം
തിരുത്തുക