പിൻ വാലി ദേശീയോദ്യാനം
പിൻ വാലി ദേശീയോദ്യാനം ഇന്ത്യയിലെ ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ഒരു ദേശീയോദ്യാനമാണ്. ഹിമാചൽ പ്രദേശിലെ ലാഹൗൽ സ്പീത്തി ജില്ലയിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1987-ലാണ് ഉദ്യാനം രൂപീകൃതമായത്.
പിൻ വാലി ദേശീയോദ്യാനം | |
---|---|
Pin Valley National Park | |
Nearest city | കാസ |
Coordinates | 32°00′N 77°53′E / 32.00°N 77.88°E |
Established | 1987 |
ഭൂപ്രകൃതി
തിരുത്തുക675 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. സമുദ്രനിരപ്പിൽ നിന്ന് 3300 മുതൽ 6600 വരെ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ജന്തുജാലങ്ങൾ
തിരുത്തുകഹിമപ്പുലി, ഐബക്സ്, ടിബറ്റൻ ഗസെല്ല, നീൽഗായ്, ചുവന്ന കുറുക്കൻ, ഹിമാലയൻ കരടി തുടങ്ങിയ ജീവികളുടെ ആവാസകേന്ദ്രമാണിവിടം.
പുറം കണ്ണികൾ
തിരുത്തുകPin Valley National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- himachaltourism.nic.in Archived 2007-01-15 at the Wayback Machine.
- [1][പ്രവർത്തിക്കാത്ത കണ്ണി]