പിലാനെസ്ബർഗ് (മുമ്പ് പിലാൻഡ്സ്ബർഗ്[2][3]) ദക്ഷിണാഫ്രിക്കയിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലുള്ള ഒരു പർവതമാണ്. വൃത്താകാരത്തിലുള്ള ഒരു പുരാതന അഗ്നിപർവ്വത ഘടനയായ ഈ പർവ്വതം, ചുറ്റുമുള്ള പരന്ന സമതലങ്ങളിൽ നിന്നാണ് ഉയുരുന്നത്. മൂന്ന് കേന്ദ്രീകൃത വരമ്പുകളാൽ അല്ലെങ്കിൽ കുന്നുകളുടെ വളയങ്ങളാൽ രൂപം കൊള്ളുന്ന, അതിൽ ഏറ്റവും പുറംഭാഗത്തിന് ഏകദേശം 24 കിലോമീറ്റർ വ്യാസമുണ്ട്. പ്രിട്ടോറിയയുടെ 100 കിലോമീറ്റർ വടക്ക്-പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പിലാനെസ്ബർഗിൻറെ സ്ഥിതി ഭൂരിഭാഗവും പിലാനെസ്ബർഗ് ദേശീയോദ്യാനം എന്നറിയപ്പെടുന്ന സംരക്ഷിത പ്രദേശത്താണ്. എലാൻഡ്സ് നദി പിലാനെസ്ബർഗിന് തെക്ക് കിഴക്കൻ ദിശയിൽ ഒഴുകുന്നു. ഗർത്തം രൂപപ്പെടുന്നതിന്റെ ചുറ്റളവിൽ നിരവധി പ്ലാറ്റിനം ഖനികൾ സ്ഥിതിചെയ്യുന്നു.

പിലാനെസ്ബർഗ്
NASA picture of Pilanesberg with Vaalkop Dam on the right side
ഉയരം കൂടിയ പർവതം
Elevation1,687 m (5,535 ft) [1]
ListingList of mountains in South Africa
Coordinates25°14′25″S 27°4′33″E / 25.24028°S 27.07583°E / -25.24028; 27.07583
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
പിലാനെസ്ബർഗ് is located in South Africa
പിലാനെസ്ബർഗ്
പിലാനെസ്ബർഗ്
Location in South Africa
സ്ഥാനംNorth West Province
Parent rangeWitwatersrand
ഭൂവിജ്ഞാനീയം
Age of rockProterozoic
Mountain typeExtinct volcano
  1. Impati
  2. Humphrey, W.A. (1914). The Geology of the Pilandsberg and the Surrounding Country: An Explanation of Sheet 12 (Pilandsberg). Pretoria: Geological Survey, Department of Mines. p. 32.
  3. Kynaston, H., Humphrey, W.A. (1920). The Geology of the Northern Portions of the Districts of Marico and Rustenburg. Pretoria: Geological Survey, Department of Mines and Industries.{{cite book}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=പിലാനെസ്ബർഗ്&oldid=3782263" എന്ന താളിൽനിന്ന് ശേഖരിച്ചത്