ഒരു ത്രിമാന മെക്കാനിക്കൽ പസ്സിൽ ആണ് പിരമിൻസ്. റൂബിക്സ് ക്യൂബിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ സൃഷ്ട്ടി. [1]

പിരമിൻസ് പൂർത്തിയായ നിലയിൽ

ഘടന തിരുത്തുക

ഇതിന്റെ ആകൃതി ഒരു ത്രികോണ സ്തംബത്തിന്റേതാണ്. ഒരു പിരമിൻസിന് നാല് മുഖങ്ങളുണ്ട്. ഓരോ മുഖവും 9 സമചതുരങ്ങളായി ഭാഗിച്ചിരിക്കുന്നു. വിവിധങ്ങളായ നാല് നിറങ്ങളിൽ ഒരോ എണ്ണം ഒരോ വശത്തിൽ പൂശിയിരിക്കും. നീല, ഓറഞ്ച്, പച്ച, മഞ്ഞ എന്നീ നിറങ്ങളാണ് സാധാരണ ഉണ്ടാവുക. 'കുഴ' പോലുള്ള ഒരു സംവിധാനം ഉപയോഗിച്ച് നാലു വശങ്ങളും ഏതു രീതിയിൽ വേണമെങ്കിലും തിരിക്കാം.ഇങ്ങനെ തിരിച്ചു കഴിഞ്ഞാൽ എല്ലാ നിറങ്ങളൂം കൂടിക്കലരും. കൂടിക്കലർന്ന പിരമിൻസിനെ പഴയപടി, അതായത് ഓരോ വശത്തു ഒരേ നിറങ്ങളായിരിക്കണം വരേണ്ടത്. [2]

അവലംബം തിരുത്തുക

  1. KewbzUK [1] ശേഖരിച്ചത് 2019 ജൂലൈ 18
  2. Ruwix [2] ശേഖരിച്ചത് 2019 ജൂലൈ 18
"https://ml.wikipedia.org/w/index.php?title=പിരമിൻസ്&oldid=3168740" എന്ന താളിൽനിന്ന് ശേഖരിച്ചത്