പിന്റ
ഒരു ത്വക്ക് രോഗമാണ് പിന്റ. മെക്സിക്കോയിലും, മധ്യ അമേരിക്കയിലും, തെക്കേ അമേരിക്കയിലുമാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. ട്രെപ്പോണീമ പലേഡിയം എന്ന ബാക്ടീരിയയാണ് ഈ അസുഖത്തിന് കാരണം.[1] രോഗിയുടെ ത്വക്കിൽ നിന്ന് മറ്റുള്ളവരുടെ ത്വക്കിലേക്ക് നേരിട്ടാണ് ബാക്ടീരിയ പ്രവേശിക്കുന്നത്. രണ്ട് മുതൽ മൂന്ന് ആഴ്ച വരെ കഴിഞ്ഞതിനു ശേഷം ത്വക്കിൽ ഒരു പാപ്യൂൾ ഉണ്ടാകുന്നു. ഇത് കുറച്ചു ദിവസങ്ങൾക്കു ശേഷം കട്ടിയായി ചെതുമ്പലിന്റെ മാതൃകയിലാവുകയും, അടർന്ന് വീഴുകയും ചെയ്യുന്നു.
പിന്റ | |
---|---|
സ്പെഷ്യാലിറ്റി | Infectious diseases |
മരുന്നുകളൊന്നും ഇല്ലാതെ തന്നെ പിന്റ സുഖപ്പെടും. എന്നാൽ ബാധിച്ച ഭാഗങ്ങളിൽ ത്വക്കിന് നിറക്കൂടുതലോ നിറക്കുറവോ ഉണ്ടാവാം. പെനിസിലിൻ, ടെട്രാസൈക്ലിൻ, ക്ലോറോംപിനാക്കോൾ എന്നീ ആന്റീബയോട്ടിക്കുകൾ പിന്റ തടയാൻ വേണ്ടി ഉപയോഗിക്കാം.