പിത്തുക്കുളി മുരുകദാസ്
തമിഴ് ഭജൻ ഗായകനായിരുന്നു പിത്തുക്കുളി മുരുകദാസ്(ജനനം:25 ജനുവരി 1920 മരണം : 17 നവംബർ 2015 ). 1997-ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു.[1]
Pithukuli Murugadas | |
---|---|
ജനനം | Balasubramanian 25 ജനുവരി 1920 Coimbatore, Tamilnadu |
മരണം | 17 നവംബർ 2015 | (പ്രായം 95)
തൊഴിൽ | singer |
മാതാപിതാക്ക(ൾ) | Sundaram Iyer, Alamelu |
ജീവിതരേഖ
തിരുത്തുക1920 ജനുവരി 25-ന് കോയമ്പത്തൂരിൽ ജനിച്ചു. ബാലസുബ്രമണ്യം എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. വിദേശവസ്ത്ര ബഹിഷ്കരണത്തിലും സ്വതന്ത്യസമര പ്രസ്ഥാനത്തിലും സജീവമായിരുന്നു. 1936-ൽ ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് നടന്ന സമരത്തിൽ പങ്കെടുത്ത് ആറു മാസത്തോളം തടവിൽ കഴിഞ്ഞു. ജയിൽ മോചിതനായ ഇദ്ദേഹം പിന്നീട് ഭക്തി മാർഗ്ഗത്തിലേക്ക് തിരിഞ്ഞു. രമണ മഹർഷിയുൾപ്പെടെയുള്ള നിരവധി സന്ന്യാസിവര്യന്മാരോടൊന്നിച്ച് പ്രവർത്തിച്ചു. ദക്ഷിണാഫ്രിക്കയുൾപ്പെടെ നിരവധി വിദേശ രാജ്യങ്ങളിൽ സംഗീത സദസ്സുകൾ അവതരിപ്പിച്ചു. ദക്ഷിണാഫ്രിക്കയിൽ നടന്ന ലോക ഹിന്ദു മത കോൺഗ്രസിൽ നെൽസൺ മണ്ടേലയുടെ സാന്നിധ്യത്തിലായിരുന്നു അവതരണം.2015 നവംബർ 17-ന് 95-ആം വയസ്സിൽ ചെന്നൈയിൽ വച്ച് മരണമടഞ്ഞു.
ആൽബങ്ങൾ
തിരുത്തുകപുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്
അവലംബം
തിരുത്തുക- ↑ "Sangeet Natak Akademi Puraskar". sangeetnatak.gov.in. Retrieved 15 മാർച്ച് 2015.