ജിൻ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു ശീതളപാനീയമാണ് പിങ്ക് ലേഡി. ഗ്രെനാഡിൻ എന്ന സിറപ്പ് ആണ് ഇതിന് പിങ്ക് നിറം നൽകുന്നത്. പല തരത്തിൽ പിങ്ക് ലേഡി നിർമ്മിക്കാമെങ്കിലും ജിനും, ഗ്രെനാഡിനും, മുട്ടവെള്ളയും ഇതിന് അവിഭാജ്യമാണ്. ക്രീം ചേർത്ത് ഉണ്ടാക്കുന്ന പിങ്ക് ലേഡിയെ പിങ്ക് ഷിമ്മി എന്ന് വിളിക്കുന്നു. അമേരിക്കയിലെ ന്യൂ ഓർലിയാൻസിൽ പ്രചാരത്തിലുള്ള പാനീയമാണ് പിങ്ക് ഷിമ്മി. ചിലയിടങ്ങളിൽ നാരങ്ങാനീർ ചേർത്തും പിങ്ക് ലേഡി ഉണ്ടാക്കാറുണ്ട്. ചേരുവകൾ എല്ലാം കലർത്തി ഐസിട്ട്, സ്ട്രോബറികളോടൊപ്പം അലങ്കരിച്ചാണ് പിങ്ക് ലേഡി തയ്യാറാക്കുന്നത്.[1]

Pink lady

സ്ത്രീകൾക്കിടയിൽ പ്രചാരത്തിലുള്ള പാനീയമായിരുന്നു പിങ്ക് ലേഡി. അധികം മദ്യം കഴിക്കാത്തവർക്ക് വിഷമമില്ലാതെ കഴിക്കാൻ പറ്റുന്ന പാനീയമാണിതെന്നതുകൊണ്ടാണ് സ്ത്രീകൾക്കിടയിൽ പിങ്ക് ലേഡിക്ക് പ്രചാരം കിട്ടിയത്. ഹോളിവുഡ് താരങ്ങൾ ഇഷ്ടപ്പെടുന്ന പാനീയം എന്ന രീതിയിൽ പിങ്ക് ലേഡി പ്രചരിപ്പിക്കപ്പെട്ടതോടെ പിങ്ക് ലേഡിക്ക് ആരാധകരേറെയുണ്ടായി.

  1. Tarling/Carter, Halley
"https://ml.wikipedia.org/w/index.php?title=പിങ്ക്_ലേഡി_(പാനീയം)&oldid=2266261" എന്ന താളിൽനിന്ന് ശേഖരിച്ചത്