പികോ ഡ നെബ്ലിന ദേശീയോദ്യാനം
പികോ ഡ നെബ്ലിന ദേശീയോദ്യാനം (പോർച്ചുഗീസ്:Parque Nacional do Pico da Neblina) ബ്രസീലിന്റെ വടക്കുഭാഗത്തുള്ള ആമസോണാസ് സംസ്ഥാനത്ത്, വെനിസ്വേലയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഇത് നിരവധി തദ്ദേശീയ ജനതയുടെ ഭൂവിഭാഗങ്ങളിലേയ്ക്കു കവിഞ്ഞുകിടക്കുന്നു. ഇത് ഭൂമിയുടെ ഉപയോഗസംബന്ധമായും അതിർത്തി പ്രദേശത്തെ സൈനിക സാന്നിദ്ധ്യത്താലും തദ്ദേശീയ ജനതയുടെയിടയിൽ സമ്മർദ്ദങ്ങളും തർക്കങ്ങളും സൃഷ്ടിക്കപ്പെടുന്നു. റിയോ നീഗ്രോയ്ക്കു ചുറ്റുപാടുമുള്ള ഭാഗികമായി വെള്ളപ്പൊക്കത്തിൽപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളും ബ്രസീലിലെ ഉയരം കൂടിയ പർവ്വതമുൾപ്പെടെയുള്ള പർവ്വതനിരകളും ഈ ദേശീയദ്യാനത്തിൽ ഉൾപ്പെടുന്നു. ഈ ദേശീയോദ്യാനത്തിലെ വൈവിധ്യമാർന്ന നൈസർഗ്ഗിക ചുറ്റുപാടുകൾ നിരവധി ജൈവ വൈവിധ്യങ്ങളെ പിന്തുണയ്ക്കുന്നു. ഇതിൽ വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളും നിരവധിയാണ്.
പികോ ഡ നെബ്ലിന ദേശീയോദ്യാനം | |
---|---|
Parque Nacional do Pico da Neblina | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | State of Amazonas, Northern Brazil |
Nearest city | São Gabriel da Cachoeira |
Area | 2,252,616.84 ഹെ (8,697.4022 ച മൈ) |
Designation | National park |
Established | 5 June 1979 |
Governing body | Chico Mendes Institute for Biodiversity Conservation (ICMBio) |
സ്ഥാനം
തിരുത്തുകപികോ ഡ നെബ്ലിന ദേശീയോദ്യാനം, ആമസോണാസിലെ സാവോ ഗബ്രിയേൽ ഡ കച്ചോയിറാ (29.21%) സാന്താ ഇസബെൽ ഡൊ റിയോ നീഗ്രോ (70.79%) എന്നീ മുനിസിപ്പാലിറ്റികളിലായി വിഭജിക്കപ്പെട്ടുകിടക്കുന്നു.[1] ഈ ദേശീയോദ്യാനത്തിൻറെ ആക ഭൂവിസ്തൃതി 2,252,616.84 ഹെക്ടർ (5,566,337.4 ഏക്കർ) ആണ്.[2] ഈ ദേശീയോദ്യാനത്തിലേയ്ക്ക് ബോട്ടുവഴി ഇഗാറാപെ ഇറ്റാമിറിം അല്ലെങ്കിൽ കൌവാബുരി, സാ നദികൾ വഴി പ്രവേശിക്കാവുന്നതാണ്. മനൌസിൽനിന്നുള്ള ചെറുവിമാനം വഴിയും ഇവിയെത്താൻ സാധിക്കുന്നു.[3]
അവലംബം
തിരുത്തുക- ↑ PARNA do Pico da Neblina – ISA, Informações gerais.
- ↑ Parna do Pico da Neblina – ICMBio.
- ↑ PARNA do Pico da Neblina – ISA, Características.