ഇടുക്കി, ജില്ലയിൽ

പാൽക്കുളംമേട്
പുൽമേടുകൾ
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ല[idukki]idukki
ഉയരം
1,172 മീ(3,845 അടി)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
Nearest Railway StationKottayam
കഞ്ഞിക്കുഴി , വാഴത്തോപ്പ് പഞ്ചായത്തുകളിൽ വ്യാപിച്ചുകിടക്കുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് പാൽക്കുളംമേട്. ജി​ല്ല ആ​സ്ഥാ​ന​ത്തി​െൻറ മേ​ൽ​ക്കൂ​ര​യാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന പാ​ൽ​ക്കു​ളം​മേ​ട് ടൂ​റി​സ്​​റ്റ്​ കേ​ന്ദ്രം വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യി. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന്​ 3800 അ​ടി​യി​ല​ധി​കം ഉ​യ​ര​മു​ള്ള കൊ​ടു​മു​ടി​യാ​ണ് പാ​ൽ​ക്കു​ളം​മേ​ട്. 
 സാ​ഹ​സി​ക​യാ​ത്ര​ക​ൾ ഇ​ഷ്​​ട​പ്പെ​ടു​ന്ന​വ​ർ ഏ​റ്റ​വും അ​ധി​കം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​നോ​ദ​കേ​ന്ദ്രം കൂ​ടി​യാ​ണി​ത്. ഉ​ദ​യാ​സ്​​ത​മ​യ​ത്തി​ൻ്റെ മ​നോ​ഹ​ര കാ​ഴ്​​ച സ​മ്മാ​നി​ക്കു​ന്ന വ്യൂ​പോ​യ​ൻ​റു​മാ​ണ്​ പാ​ൽ​ക്കു​ളം​മേ​ട്. കു​ന്നി​ൻ​നെ​റു​ക​യി​ലെ ശു​ദ്ധ​ജ​ല​ത​ടാ​ക​മാ​ണ് മ​റ്റൊ​രു സ​വി​ശേ​ഷ​ത. ഏ​ത്​ വേ​ന​ലി​ലും വ​റ്റാ​ത്ത​ജ​ല​സ​മൃ​ദ്ധി​യാ​ണി​വി​ടെ. താ​ഴ്വര​യി​ലേ​ക്ക് പാ​ൽ​നി​റ​ത്തി​ലൊ​ഴു​കു​ന്ന അ​രു​വി​യാ​ണ് ഈ ​കൊ​ടു​മു​ടി​ക്ക് പാ​ൽ​ക്കു​ളം​മേ​ട് എ​ന്ന പേ​രു​ണ്ടാ​കാ​ൻ കാ​ര​ണം.
 ജി​ല്ല ആ​സ്ഥാ​ന ടൗ​ണാ​യ ചെ​റു​തോ​ണി​യി​ൽ​നി​ന്ന്​ 12 കി.​മീ. സ​മീ​പ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന കിലോമീ​റ്റ​റു​ക​ളോ​ളം ദൈ​ർ​ഘ്യ​മു​ള്ള പ​ടു​കൂ​റ്റ​ൻ​മ​ല​നിരയാ​ണി​ത്. കൊ​ച്ചി, ആ​ല​പ്പു​ഴ തു​ട​ങ്ങി​യ ടൗ​ണു​ക​ളു​ടെ വി​ദൂ​ര​കാ​ഴ്​​ച​യും മൂന്നാർ മലനിരകളും ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​വി​താ​ന​വും വ​ള​ഞ്ഞു​തി​രി​ഞ്ഞൊ​ഴു​കു​ന്ന പെ​രി​യാ​റും ജി​ല്ല​യി​ലെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും ഏ​റ്റ​വും അ​ടു​ത്തു​നി​ന്നെ​ന്ന​പോ​ലെ കാ​ണാ​നും പാ​ൽ​ക്കു​ളം​മേ​ട്ടി​ൽ ത​ന്നെ ചെ​ല്ല​ണം.
പത്തൊമ്പതാം നൂ​റ്റാ​ണ്ടി​ൻ്റെ ആ​രം​ഭം മു​ത​ലു​ള്ള പു​രാ​വ​സ്​​തു അ​വ​ശി​ഷ്​​ട​ങ്ങ​ൾ ഇ​വി​ടെ കാ​ണാ​ൻ സാ​ധി​ക്കും. ശി​ലാ​യു​ഗ​ത്തെ അ​നു​സ്​​മ​രി​പ്പി​ക്കു​ന്ന ഗു​ഹ​ക​ളും മ​ല​മു​ക​ളി​ൽ കാ​ണാം. സാ​ഹ​സി​ക​ത​ക്കൊ​പ്പം ഉ​ദ്വേ​ഗ​ജ​ന​ക​വു​മാ​ണ് പാ​ൽ​ക്കു​ള​ത്തേ​ക്കു​ള്ള യാ​ത്ര. ഓ​രോ മ​ല​യും ക​യ​റി നി​ര​പ്പാ​ർ​ന്ന ഭാ​ഗ​ത്തെ​ത്തു​മ്പോ​ൾ മ​റ്റൊ​രു മ​ല​യി​ലേ​ക്കു​ള്ള വ​ഴി മു​ന്നി​ൽ തെ​ളി​യു​ന്നു. സ​ദാ​നേ​ര​വും വീ​ശി​യ​ടി​ക്കു​ന്ന ശീ​ത​ളി​മ​യാ​ർ​ന്ന ഇ​ളം​കാ​റ്റ് യാ​ത്ര​ക്ഷീ​ണം അ​ക​റ്റും. രാ​വി​ലെ​യും വൈ​കീ​ട്ടും പു​ൽ​മേ​ടു​ക​ളും താ​ഴ്വാ​ര​ങ്ങ​ളും കോ​ട​മ​ഞ്ഞി​ൽ പു​ത​ഞ്ഞി​രി​ക്കു​മെ​ന്ന​തും ഇ​വി​ടു​ത്തെ സ​വി​ശേ​ഷ​ത​യാ​ണ്.
  പാ​ൽ​ക്കു​ളം ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​ത്തി​ലേ​ക്കെ​ത്തി​ച്ചേ​രാ​ൻ പല വ​ഴി​ക​ളാ​ണു​ള്ള​ത്. കഞ്ഞിക്കുഴി, ചുരുളി എന്നിവടങ്ങളിൽ നിന്നും ആൽപ്പാറ എത്തി അവിടെ നിന്നും പാൽക്കുളംമേട് റോഡ് വഴിയും മ​ണി​യാ​റ​ൻ​കു​ടി​യി​ൽ​നി​ന്ന്​ കൂ​ട്ട​ക്കു​ഴി​വഴിയും വാ​ഹ​ന​ത്തി​ൽ പാ​ൽ​ക്കു​ള​ത്തെ​ത്താം. കൂ​ടാ​തെ അ​ശോ​ക-​മു​ള​കു​വ​ള്ളി വ​ഴി​യും ഭൂ​മി​യാം​കു​ളം-​കൊ​ക്ക​ര​ക്കു​ളം വ​ഴി​യും കഞ്ഞിക്കുഴി മലയെണ്ണാമല വഴിയും കാ​ൽ​ന​ട​യാ​യും പാ​ൽ​ക്കു​ള​ത്തേ​ക്ക് എ​ത്താ​നാ​വും.
 ആ​ൽ​പാ​റ, മ​ണി​യാ​റ​ൻ​കു​ടി, എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്​ ഓ​ഫ്റോ​ഡ് യാ​ത്ര​ക്കാ​ണ് സൗ​ക​ര്യ​മു​ള്ള​ത്. ഏ​റെ സാ​ഹ​സി​ക​ത നി​റ​ഞ്ഞ​താ​ണ് ഈ ​യാ​ത്ര. കൊ​ടും​വ​ള​വു​ക​ളും തി​രി​വു​ക​ളും കു​ത്തി​റ​ക്ക​വും ക​യ​റ്റ​വു​മു​ള്ള ക​ല്ലു​ക​ൾ നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ യാ​ത്ര​ചെ​യ്യു​ന്ന​തി​െൻറ ര​സം നു​ക​രാ​ൻ ധാ​രാ​ളം​പേ​ർ ഇ​തു​വ​ഴി​യു​മെ​ത്തു​ന്നു.
  ചെ​ങ്കു​ത്താ​യ ക​യ​റ്റി​റ​ക്ക​ങ്ങ​ളും സ​മ​ത​ല​ങ്ങ​ളും മൊ​ട്ട​ക്കു​ന്നു​ക​ളും ഇ​ട​തൂ​ർ​ന്ന​വ​ന​ങ്ങ​ളും പു​ൽ​ത്ത​കി​ടി​ക​ളു​മു​ള്ള  പുൽമേടുകൾ ചോലക്കാടുകൾ അരുവികൾ പാറക്കെട്ടുകൾ കുന്നുകൾ ഗുഹകൾ മലയടിവാരത്തേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ വന്യമൃഗങ്ങൾ വിദൂരമായ ദേശങ്ങളുടെ കാഴ്ചകൾ എന്നിവയെല്ലാംകൊണ്ട് സമൃദ്ധമാണ് പാ​ൽ​ക്കു​ളം​മേ​ട് എന്ന ഈ പ്രദേശം. ഇടുക്കിയിൽ വളർന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.[1]
  1. ഇടുക്കിജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റ്
"https://ml.wikipedia.org/w/index.php?title=പാൽക്കുളംമേട്&oldid=3866224" എന്ന താളിൽനിന്ന് ശേഖരിച്ചത്