പാൽക്കട്ടി
പാലിലെ മാംസ്യവും കൊഴുപ്പുമടങ്ങുന്ന ഒരു ഭക്ഷണപദാർത്ഥമാണ് "പാൽക്കട്ടി" (English: Cheese). പശു, എരുമ, ആട്, ചെമ്മരിയാട് തുടങ്ങിയയുടെ പാലുകൊണ്ടാണ് പൊതുവെ ഇത് ഉണ്ടാക്കുന്നത്. പാലിലെ കയ്സിൻ എന്ന മാംസ്യത്തിന്റെ ഉറകൂടൽ മൂലമാണ് ചീസ് ഉണ്ടാകുന്നത്. സാധാരണയായി പുളിപ്പിച്ച (അമ്ലവൽക്കരണം) പാലിൽ റെനെറ്റ് എന്ന രാസാഗ്നി ചേർത്താണ് ഉറകൂടൽ സാധ്യമാക്കുന്നത്. അങ്ങനെ വേർതിരിഞ്ഞുവരുന്ന ഖരപദാർത്ഥം വേർതിരിച്ചെടുത്ത് അമർത്തി ആവശ്യമായ രൂപത്തിലാക്കിയെടുക്കുന്നു. ചില ചീസുകളുടെ പുറം ഭാഗത്തോ മുഴുവനായോ ചിലതരം പൂപ്പലുകൾ കാണപ്പെടുന്നു.