കണ്ണിലെ മൂന്ന് പ്രധാന പാളികളിലൊന്നായ യൂവിയയുടെ ഒരു ഭാഗമാണ് സിലിയറി ബോഡി. സീലിയറി ബോഡിയുടെ മടക്കുകളുള്ള മുൻ‌ഭാഗമാണ് പാർ‌സ് പ്ലിക്കാറ്റ (ലാറ്റിൻ: മടക്കിവെച്ച ഭാഗം). ഇത് കൊറോണ സീലിയാറിസ് എന്നും അറിയപ്പെടുന്നു. സിലിയറി ബോഡിയുടെ പാർസ് പ്ലാന ഭാഗത്തിന് മുൻവശത്തും ഐറിസിന് പിന്നിലുമാണ് പാർസ് പ്ലിക്കാറ്റ സ്ഥിതിചെയ്യുന്നത്.

അക്വസ് ഹ്യൂമർ ഉൽപ്പാദിപ്പിക്കുന്ന സീലിയറി ബോഡിയിലെ ഭാഗമാണ് പാർസ് പ്ലിക്കാറ്റ.[1]

പരാമർശങ്ങൾ

തിരുത്തുക
  1. Kumar, Vinay (2007). "Eye, Anterior Segment". Robbins basic pathology (8th ed.). Philadelphia: Saunders/Elsevier. ISBN 978-1416029731.
"https://ml.wikipedia.org/w/index.php?title=പാർസ്_പ്ലിക്കാറ്റ&oldid=3448157" എന്ന താളിൽനിന്ന് ശേഖരിച്ചത്