കൊൽക്കത്തയിലെ ഒരു ഇടത്തരം കുടുംബത്തിൽ 1966 ൽ ജനിച്ചു.  കുടുംബത്തിന്റെ സംഗീത പാരമ്പര്യം കാരണം അഞ്ചാമത്തെ വയസ്സിൽ തന്നെ സരോദ് പഠനവും  ആരംഭിച്ചു.  പ്രമുഖ സിത്താർ വാദകൻ പണ്ഡിറ്റ് ദേബി പ്രസാദ് ചാറ്റർജിയുടെ നിർദ്ദേശപ്രകാരം സിത്താറിലേക്കു ചുവടുമാറ്റി.  പണ്ഡിറ്റ് നിഹാർ ബിന്ദു ചൗധരി, പണ്ഡിറ്റ് അജയ് സിൻഹ റോയ് എന്നിവരിൽ നിന്ന് സിത്താറും പണ്ഡിറ്റ് അനിൽ പാലിൽ നിന്ന് തബലയും അഭ്യസിച്ചു.  പണ്ഡിറ്റ് രവിശങ്കറുടെ ശൈലി പ്രകടമാക്കുന്ന 'മെയ്ഹർ' ഘരാനയിലെ ആലാപ് ഉം, ദ്രുപദ് അംഗും സ്വായത്തമാക്കിയ ഇദ്ദേഹം പണ്ഡിറ്റ് ദേബി പ്രസാദ് ചാറ്റർജിയുടെ ശിക്ഷണത്തിൽ ദ്രുപദ്, ഖയാൽ എന്നിവയുടെ സങ്കരമായ പണ്ഡിറ്റ് നിഖിൽ ബാനർജിയുടെ 'ബാജ്' ശൈലിയിൽ പ്രാവീണ്യം നേടുകയും ചെയ്തു.  ഇന്ത്യയിലും നിരവധി വിദേശ രാജ്യങ്ങളിലും കച്ചേരികൾ നടത്തിവരുന്ന ശ്രീ. പാർത്ഥ പ്രതിം റോയ് സംഗീത ലോകത്തു വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്.

"https://ml.wikipedia.org/w/index.php?title=പാർത്ഥാ_പ്രതിം_റോയ്&oldid=2880626" എന്ന താളിൽനിന്ന് ശേഖരിച്ചത്