പാർത്തിയയിലെ മൂസ
മൂസ (തിയാ മൂസ എന്നും മൗസ എന്നും അറിയപ്പെടുന്നു), ബിസി 2 മുതൽ എഡി 4 വരെയുള്ള കാലഘട്ടത്തിൽ പാർത്തിയൻ സാമ്രാജ്യത്തിന്റെ രാജ്ഞിയായിരുന്ന വനിതയായിരുന്നു. യഥാർത്ഥത്തിൽ റോമൻ ചക്രവർത്തിയായിരുന്ന അഗസ്റ്റസ് (r. 27 BC - 14 AD) പാർത്തിയൻ രാജാവായിരുന്ന ഫ്രാറ്റെസ് നാലാമന് (r. 37 BC - 2 BC) സമ്മാനമായി നൽകിയ ഒരു ഇറ്റാലിയൻ അടിമ-പെൺകുട്ടിയായിരുന്നു അവർ. പെട്ടെന്നുതന്നെ പാർത്തിയയിലെ രാജ്ഞിയെന്ന പദവിയോടൊപ്പം ഫ്രാറ്റെസ് നാലാമന്റെ പ്രിയങ്കരിയുമായിത്തീർന്ന അവർ ഫ്രാറ്റസെസിന് (ഫ്രാറ്റെസ് V) ജന്മം നൽകി. ബിസി 2-ൽ, ഫ്രാറ്റെസ് നാലാമനെ വിഷം കൊടുത്തു കൊന്ന അവർ ഫ്രാറ്റെസ് V-നോടൊപ്പം പാർത്തിയൻ സാമ്രാജ്യത്തിന്റെ സഹ ഭരണാധികാരിയായിത്തീർന്നു. അവരെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം ഒറോഡെസ് മൂന്നാമനെ പുതിയ രാജാവായി കിരീടമണിയിച്ച പാർത്തിയൻ പ്രഭുക്കന്മാർ റോമിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാക്കിയതോടെ അവരുടെ ഹ്രസ്വകാലഭരണം അവസാനിച്ചു.
മൂസ | |
---|---|
The portrait of Musa on the reverse of a Parthian drachm, Ecbatana mint | |
ഭരണകാലം | 2 BC – 4 AD |
മുൻഗാമി | ഫ്രാറ്റ്സ്IV |
പിൻഗാമി | ഓറോഡ്സ് III |
Co-ruler | ഫ്രാറ്റ്സ് V (2 BC – 4 AD) |
ജീവിതപങ്കാളി | ഫ്രാറ്റ്സ് IV |
മക്കൾ | |
ഫ്രാറ്റ്സ് V |
ഇറാനിയൻ ചരിത്രത്തിൽ ഭരണാധികാരികളായ മൂന്ന് വനിതകളിൽ ആദ്യത്തെയാളാണ് മൂസ. മറ്റുള്ളവർ ഏഴാം നൂറ്റാണ്ടിലെ രണ്ട് സസാനിയൻ സഹോദരിമാരായ ബോറാനും (r. 630-630, 631-632), അസർമിഡോഖ്ത്തും (r. 630-631) ആയിരുന്നു. മറ്റുള്ള വനിതകളിൽ റിന്നു, ഇഫ്ര ഹോർമിസ്ഡ്, ഡെനാഗ് എന്നിവർ പൂർണ്ണ ഭരണാധികാരികളുടെ ചുമതലയില്ലാതെ, തങ്ങളുടെ ആൺമക്കളുടെ രാജപ്രതിനിധികളായി മാത്രം രാജ്യം ഭരിച്ചവരാണ്.
അധികാരത്തിലേയ്ക്കുള്ള ഉയർച്ച
തിരുത്തുകറോമൻ ചക്രവർത്തിയായിരുന്ന അഗസ്റ്റസ് (r. 27 BC – 14 AD) പാർത്തിയൻ രാജാവ് ഫ്രേറ്റ്സ് IV ന് (r. 37 BC – 2 BC) സമ്മാനമായി നൽകിയ ഒരു ഇറ്റാലിയൻ അടിമ പെൺകുട്ടിയായിരുന്നു മൂസ. ബിസി 20-ൽ രൂപീകൃതമായ ഒരു ഉടമ്പടിയുടെ സമയത്താണ് ഫ്രാറ്റസ് നാലാമന് അവളെ ലഭിച്ചത്.[1] ഈ ഉടമ്പടിയിലൂടെ ബിസി 53-ൽ കാർഹേ യുദ്ധത്തിൽ പിടികൂടിയ നിരവധി റോമൻ ലെജിയനറി സ്റ്റാൻഡേർഡുകൾക്കും യുദ്ധത്തെ അതിജീവിച്ച റോമൻ യുദ്ധത്തടവുകാർക്കും പകരമായി തട്ടിക്കൊണ്ടുപോകപ്പെട്ട മകനെയും അദ്ദേഹത്തിന് തിരികെ ലഭിച്ചു.[2] രാജകുമാരനെ തിരിച്ചുപിടിക്കാൻ കൊടുക്കേണ്ട ഒരു ചെറിയ വിലയായാണ് പാർത്തിയന്മാർ ഇതിനെ വീക്ഷിച്ചത്.[3] എമ്മ സ്‌ട്രൂഗ്നെൽ (2008) അഭിപ്രായപ്പെട്ടത്, അഗസ്റ്റസ് മൂസയെ പാർത്തിയയിലേയ്ക്ക് അയച്ചത് വിവരങ്ങൾ നേടുന്നതിനായോ അല്ലെങ്കിൽ റോമാക്കാർക്ക് അനുകൂലമായി പാർത്തിയൻ രാജാവിനെ സ്വാധീനിക്കുന്നതിനോ ഉള്ള ശ്രമത്തിലായിരിക്കാമെന്നാണ്.[4]
അവ്രോമാനിലെ തുകൽച്ചുരുൾ ലിഖിതങ്ങൾപ്രകാരം, ഫ്രാറ്റ്സ് നാലാമന് അക്കാലത്ത് ഒലെനിയർ, ക്ലിയോപാട്ര, ബസേർത, ബിസ്തൈബനാപ്സ് എന്നിങ്ങനെ മറ്റ് നാല് രാജ്ഞിമാരെങ്കിലും ഉണ്ടായിരുന്നു.[5] മൂസ പെട്ടെന്നുതന്നെ രാജാവിൻറെ പ്രീതി പിടിച്ചുപറ്റിക്കൊണ്ട് രാജ്ഞിയും ഫ്രാറ്റ്സ് നാലാമന്റെ പ്രിയങ്കരിയുമായിത്തീരുകയും ബിസി 19-നടുത്ത് ഫ്രാറ്റേസസ് (ഫ്രേറ്റസ് V) ജനിക്കുകയും ചെയ്തു.[6] തന്റെ മകനുവേണ്ടി സിംഹാസനം ഉറപ്പാക്കാൻ ശ്രമിച്ചുകൊണ്ട്, 10/9 ബിസിയിൽ പിൻഗാമിയെച്ചൊല്ലിയുള്ള സംഘർഷം തടയുകയെന്ന ലക്ഷ്യത്തോടെ രാജാവിൽ സ്വാധീനം ചെലുത്തി അദ്ദഹത്തിൻറെ നാല് ആദ്യജാതരായ മക്കളെ റോമിലേക്ക് അയയ്ക്കുന്നതിൽ അവൾ വിജയിച്ചു.[7]
ബിസി 2-ൽ, മൂസ ഫ്രാറ്റെസ് നാലാമനെ വിഷം കൊടുത്ത് വധിച്ചുകൊണ്ട് പാർത്തിയൻ സാമ്രാജ്യത്തിന്റെ സഹഭരണാധികാരിയായി ഫ്രേറ്റ്സ് അഞ്ചാമനോടൊപ്പം സ്വയം സ്ഥാനാരോഹണം നടത്തി.[8] ഫ്രേറ്റ്സ് V ൻറെ പിൽക്കാല നാണയങ്ങളുടെ മറുവശത്ത് പാർത്തിയൻ നാണയങ്ങളിൽ സാധാരണമായിരുന്ന ചതുരാകൃതിയിലുള്ള മുദ്രാലേഖനത്തിന് വിരുദ്ധമായി, വൃത്താകൃതിയിൽ "ദിവ്യമായ" എന്ന് വിശേഷണത്തോടുകൂടി മൂസയുടെ ചിത്രം മുദ്രണം ചെയ്തിരിക്കുന്നത് അവർ കുറഞ്ഞത് സഹഭരണാധികാരികളായിരുന്നുവെന്നതിനെയാണ് സൂചിപ്പിക്കുന്നത്.[9][10] കൂടാതെ, ഫ്രേറ്റ്സ് V അവൾക്ക് നൽകിയ ബാസിലിസ ("രാജ്ഞി") എന്ന പദവി സൂചിപ്പിക്കുന്നത് ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലെ രാജാവിന്റെ ഭാര്യ മാത്രമല്ല, മറ്റ് രാജകീയ വനിതകളും ഇത് ഉപയോഗിച്ചിരുന്നുവെന്നാണ്.[11]
ഒരു ചെറിയ കാലത്തെ ഭരണത്തിനുശേഷം, ഫ്രാറ്റെസ് V സമീപകാലത്ത് അർമേനിയയിലെ റോമൻ ആധിപത്യം അംഗീകരിച്ചതിലും അദ്ദേഹത്തിൻ മാതാവിൻറെ ഇറ്റാലിയൻ അടിമ പാരമ്പര്യത്തിലും രോഷാകുലരായ പാർത്തിയൻ പ്രഭുക്കന്മാർ, ഇരുവരെയും സിംഹാസനത്തിൽ നിന്ന് പുറത്താക്കിക്കൊണ്ട് ഒരു ഓറോഡ്സ് മൂന്നാമനെ പാർത്തിയയിലെ പുതിയ രാജാവായി വാഴിച്ചു.[12] റോമിലേക്ക് പലായനം ചെയ്ത ഫ്രേറ്റ്സ് അഞ്ചാമനേയും മൂസയേയും അവിടെ അഗസ്റ്റസ് സ്വാഗതം ചെയ്തു.[13]
അവലംബം
തിരുത്തുക- ↑ Schlude 2020, chapter 5.
- ↑ Garthwaite 2005, p. 80 ; see also Strugnell 2006, pp. 251–252
- ↑ Bivar 1983, pp. 66–67.
- ↑ Strugnell 2008, p. 283.
- ↑ Strugnell 2008, p. 283 (see also note 36) ; Bigwood 2008, pp. 244–245
- ↑ Kia 2016, p. 198 ; Schippmann 1986, pp. 525–536 ; Bigwood 2004, pp. 39–40 ; Strugnell 2008, p. 289 (see also note 53)
- ↑ Kia 2016, p. 198 ; Strugnell 2008, pp. 284–285 ; Dąbrowa 2012, p. 173 ; Schippmann 1986, pp. 525–536
- ↑ Kia 2016, p. 199 ; Richardson 2012, p. 161
- ↑ Rezakhani 2013, p. 771.
- ↑ Bigwood 2004, p. 57.
- ↑ Bigwood 2004, pp. 40, 44, 48, 61.
- ↑ Kia 2016, p. 199 ; Dąbrowa 2012, p. 174
- ↑ Strugnell 2008, pp. 292, 294–295 ; Marciak 2017, p. 378