പർഗട്ട് സിംഗ്
1965 മാർച്ച് 5 ന് പഞ്ചാബിലെ മിതപുരിലാണ് പർഗട്ട് സിംഗ് ജനിച്ചത്. ഇദ്ദേഹം ഒരു ഹോക്കി താരം ആണ്, പിന്നീട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും ചെയ്തിരുന്നു. ശിരോമണി അകാലിദളിന്റെ നേതാവായി ആയിരുന്നു രാഷ്ട്രീയ രംഗപ്രവേശം. രാഷ്ട്രീയത്തിലേക്ക് വരും മുമ്പ് ഇദ്ദേഹം ലോകപ്രശസ്തമായ ഒരു ഹോക്കി താരമായിരുന്നു. 1992 ൽ ബാഴ്സലോണയിൽ വച്ച് നടന്ന സമ്മർ ഒളിമ്പിക്സിലും 1996 ൽ നടന്ന അറ്റ്ലാന്റ ഒളിമ്പിക്സിലും ഇന്ത്യയുടെ നാഷണൽ ഹോക്കി ടീമിനെ നയിച്ചത് പർഗട്ട് സിംഗ് ആയിരുന്നു.
വ്യക്തിവിവരങ്ങൾ | |
---|---|
ജനനം | മിതപുർ, ജലന്ധർ പഞ്ചാബ് | 5 മാർച്ച് 1965
ഉയരം | 180 സെ.മീ (5 അടി 11 ഇഞ്ച്) |
Sport |
ചാമ്പ്യൻസ് ട്രോഫി
തിരുത്തുക1985 (പെർത്ത്)
തിരുത്തുകപുരുഷവിഭാഗം ഇന്ത്യ-ജർമ്മനി മത്സരം: മത്സരം അവസാനിക്കുന്നതിന് മുമ്പ് തോൽക്കും എന്നായിരുന്ന കളിയിൽ, ഒരു നിർണായക ഘട്ടത്തിൽ അവസാന 6 മിനുട്ടിൽ 4 ഗോളുകൾ അടിച്ചുകൊണ്ട് ടീമിനെ സമനിലയിലാക്കിയത് പർഗട്ട് സിംഗ് ആയിരുന്നു.
1986 (കറാച്ചി)
തിരുത്തുകജർമ്മനിയോട് സമനിലയിലായ മത്സരത്തിനു ശേഷം തൊട്ടടുത്ത വർഷം നെതർലാന്റിനോട് 3-2 ന് ജയിച്ചു.
രാഷ്ട്രീയജീവിതം
തിരുത്തുകപർഗട്ട് സിംഗ് ജലന്ധർ നിയമസഭാ സീറ്റിൽ ശിരോമണി അകാലിദൾ സ്ഥാനാർഥിയായി മത്സരിച്ച് കോൺഗ്രസ് സ്ഥാനാർഥി ജഗ്ബിർ ബ്രാറിനെ പരാജയപ്പെടുത്തി.[1]
അംഗീകാരങ്ങൾ
തിരുത്തുക"സുർജിത് സിംഗ് മെമ്മോറിയൽ ഹോക്കി ടൂർണമെന്റ് സൊസൈറ്റി ഓഫ് ജലാന്ദർ"ന്റെ വൈസ്-പ്രസിഡന്റ് ആയിരുന്നു.[2]
പുരസ്കാരങ്ങൾ
തിരുത്തുകനമ്പർ. | പുരസ്കാരങ്ങൾ | വർഷം |
---|---|---|
1 | പത്മശ്രീ[3] | 1998 |
2 | അർജുന അവാർഡ് | 1989 |
അവലംബം
തിരുത്തുക- ↑ "Pargat Singh". timesofindia.indiatimes.com. Archived from the original on 2011-03-01. Retrieved 2016-07-11.
- ↑ "Sports Personalities".
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved July 21, 2015.