പാലൻ പുലയൻക്ഷേത്രം
പുലയ സമുദായഅംഗമായ ഒരു വ്യക്തിയെ ദൈവതുല്യമായി ആരാധിക്കുന്ന അപൂർവ്വക്ഷേത്രം
സ്ഥലം
തിരുത്തുകപത്തനംതിട്ട ജില്ലയിലെ അയിരൂർ കാഞ്ഞീറ്റുകര
ഐതിഹ്യം
തിരുത്തുകമധ്യതിരുവിതാംകൂറിലെ പ്രധാന നായർ കുടുംബമായിരുന്നു'ചിറ്റെടത്തു് '. വൈക്കം സത്യാഗ്രഹത്തിലെ ഏക രക്തസാക്ഷിയും, സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന കോഴഞ്ചേരി മേലുകര ചിറ്റെടത്തു ശങ്കുപിള്ളയുടെ തറവാട് ആണ്ഇത്. ഏകദേശം 700 വര്ഷങ്ങള്ക്ക് മുമ്പ് ഈ കുടുംബത്തിന്റെ പ്രധാന കൃഷിക്കാരൻ ആയിരുന്നു പാലൻ പുലയൻ. ഒരിക്കൽ അദ്ദേഹം സമീപത്തു കൂടി ഒഴുകുന്ന പമ്പാനദിയുടെ മറുകരയിലുള്ള കൃഷിസ്ഥലത്ത് ജോലിചെയ്തു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു കടുവ അദ്ദേഹത്തെ ആക്രമിച്ചു. തികഞ്ഞ ആരോഗ്യവാനും, ധൈര്യശാലിയുമായ പാലൻ പുലയൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന അരിവാൾ കൊണ്ട് കടുവയെ നേരിട്ടു. രണ്ടുപേരും സ്വജീവനു വേണ്ടി പോരാടി . വളരെ നേരം പോരാടി കടുവയെ വകവരുത്തിയെങ്കിലും പാലൻ പുലയൻ പുലയനും കടുവയിൽ നിന്ന് ഏറ്റ മുറിവുകൾ മൂലം മരണപ്പെടുകയാണ് ഉണ്ടായത്.പാലൻ പുലയനെ യഥാവിധി മറവുചെയ്തെങ്കിലും ഈ സംഭവത്തിനു ശേഷം ചിറ്റെടത്തു കുടുംബത്തിൽ പല അനർത്ഥങ്ങളും ദോഷങ്ങളും, മാരകമായ അസുഖങ്ങളും പതിവായി. ഒടുവിൽ കുടുംബാംഗങ്ങൾ എല്ലാം ചേർന്ന് ഒരു ജ്യോതിഷിയെ കൊണ്ട് പ്രശ്നം വയ്പ്പിച്ചു നോക്കി. അപമൃത്യുവായ പാലൻ പുലയന്റെ ആത്മാവിനെ വേണ്ട വിധത്തിൽ ആചരിച്ചാൽ ഗ്രഹപ്പിഴകൾക്ക് ശമനം ഉണ്ടാകുമെന്ന് അദ്ദേഹം വിധിയെഴുതി. അതിനായി കുടുംബത്തിലുള്ളവർ എല്ലാം ഒന്നിച്ചു ചേർന്ന് ഒരു ക്ഷേത്രം പണിതു അതിൽ പാലൻ പുലയന്റെ വിഗ്രഹം തടിയിൽ നിർമ്മിച്ച് പ്രതിഷ്ട്ടിച്ചു. അതോടെ കുടുംബത്തിലെ ദോഷങ്ങൾ ഒഴിവായി. ഇന്ന്ജാതിമത ഭേദമെന്യേ നാടിന്റെ നാനാ ഭാഗത്തുനിന്നും ഭക്തജനങ്ങൾ അഭീഷ്ടകാര്യസിദ്ധിക്കായി ഈ ക്ഷേത്രത്തിൽ ദര്ശനം നടത്തുകയും, എണ്ണ വിളക്ക്, കാര്ഷിക വിളകൾ, കോഴി, ആട്, പശു, വെറ്റില, പുകയില ഒക്കെ സമര്പ്പിച്ചു പ്രാർഥിക്കുന്നു.