പാറക്കൽ ശ്രീ മണപ്പുള്ളി ഭഗവതിക്ഷേത്രം, പുഞ്ചപ്പാടം

പാലക്കാട് ജില്ലയിലെ ശ്രീക്യഷ്ണപുരം പഞ്ചായത്തിലെ പുഞ്ചപ്പാടത്ത് പാറക്കൽ കുടുംബാഗങ്ങളുടെ കുടുംബ ക്ഷേത്രമാണ് ഇത് . ഏകദേശം 75 വര്ഷത്തോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന് . ശ്രീ മണപ്പുള്ളി ഭഗവതിയാണ് പ്രധാന പ്രതിഷ്ഠ . കിഴക്കോട്ട് ദർശനം . ക്ഷേത്രത്തിന് വലതുഭാഗത്തായി വടക്കുഭാഗത്ത് ഉപദേവത പ്രതിഷ്ഠ കുട്ടിച്ചാത്തനും തെക്കുഭാഗത്തായി നാഗദൈവങ്ങളായ മണിനാഗം , ആജ്ഞന മണിനാഗം , കരിനാഗം ഇവ സർപ്പക്കാവിൽ കുടികൊള്ളുന്നു . കൂടാതെ തെക്കുഭാഗത്തായി പറക്കുട്ടിയും ഈ സ്ഥലത്ത് മുൻകാലത്ത് വസിച്ചുവന്നിരുന്ന കണ്ടത്താരുടെ ശിഷ്യരിൽ പ്രധാനികളിൽ ഒരാളായ അമ്മാവനെയും അവരുടെ മകളായ മരുമകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു. മേടമാസത്തിൽ വാർഷിക ഉത്സവം നടത്തിവരുന്നു. വിഷു 2 നാണ് ഇത് ആഘോഷിക്കുന്നത്. രാവിലെ നിവേദ്യത്തിനുശേഷം ഉത്സവത്തിന് തുടക്കം കുറിച്ച് മേളത്തോട് കൂടി കൊ ടിയേറ്റ് നടത്തുന്നു തുടർന്ന് . ഉച്ചപൂജക്ക് ശേഷം നട അടക്കുന്നു . വൈകുന്നേരം .ദീപാരാധനയോടെ തുടക്കം. തുടർന്ന് തായമ്പക, ഗുരുതി ഇവയും നടത്തുന്നു,. ഗുരുതിക്കുശേഷം കാളീ യാമത്തിൽ വച്ചുനിവേദ്യവും നടത്തുന്നു.

കൊല്ലവർഷം 1198 ( 2023 ഏപ്രിൽ മാസം 16 ) മേടം 2 ന് ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ നടന്നു. പ്രമുഖ തന്ത്രി ശ്രീ അ ണ്ടലാടി മന ഉണ്ണി തിരുമേനിയുടെ കാർമ്മികത്വ ത്തിലാണ് ചടങ്ങുകൾ നടന്നത് . സർപ്പ പ്രതിഷഠ മേടം ഒന്നിനാണ് നടന്നത്. മൂന്ന് ദിവസം നീണ്ടുനിന്ന ചടങ്ങുകളിൽ വിശേഷാൽ പൂജകളും ഭഗവത് സേവ , സ്ഥലത്തെ പ്രേത വേർപാട്, സായൂജ്യ പൂജ തുടങ്ങിയവയും സർപ്പബലിയും നടന്നു.