അന്താരാഷ്ട്ര കോടതിയിലെ ആദ്യത്തെ ചീഫ് പ്രോസിക്യൂട്ടർ ജനറലും സുപ്രീം കോടതിയിലെ ആദ്യത്തെ മലയാളി ജഡ്ജിയുമായിരുന്നു ജസ്റ്റിസ്‌ പാറക്കുളങ്ങര ഗോവിന്ദമേനോൻ[1].

ജനനം തിരുത്തുക

1896 സെപ്റ്റംബറിലാണ്‌ ജനിച്ചത്.പിതാവ് വി കെ.കുഞ്ഞുൻ ഉണ്ണി,മാതാവ് കല്യാണിക്കുട്ടിയമ്മ.

വിദ്യാഭ്യാസം തിരുത്തുക

ഗണപത് ഹൈസ്ക്കൂൾ,കോഴിക്കോട് സാമുറിൻ കോളേജ്,പ്രസിഡൻസി കോളേജ്,മദ്രാസ് ലോ കോളേജ്.

കരിയർ തിരുത്തുക

1920ൽ മദ്രാസ് ഹൈക്കോടതിയിൽ സിവിലും ക്രിമിനലും അഭിഭാഷകനായി പ്രാക്ട്ടീസ് ആരംഭിച്ചു.1940 ഡിസംബറിൽ ക്രൗൺ പ്രോസിക്കൂട്ടറായി നിയമിതനായി. അന്താരാഷ്ട്ര മിലിട്ടറി ട്രിബ്യൂണലിൽ ഇന്ത്യൻ പ്രതിനിധിയായി ജപ്പാനിലെ ടോക്യോയിൽ ജനറൽ ടോജോവിനെയും മറ്റ് ജപ്പാൻ യുദ്ധകുറ്റവാളികളെയും ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ വിചാരണ ചെയ്തു[2].1946ലിന്ത്യയിലെ ചീഫ് പ്രോസിക്ക്യൂട്ടറായി തിരഞ്ഞെടുത്തു.അതിനു ശേഷം മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജായി 1947 ജൂലൈ മുതൽ 1956 സെപ്റ്റംബർ വരെ സേവനമനുഷ്ഠിച്ചു. 1956 സെപ്തംബർ ഒന്നു മുതൽ 1957 ഒക്ടോബർ 15 വരെ സുപ്രീം കോടതി ജഡ്ജിയുമായിരുന്നു[3] 1967 മുതൽ 1969 വരെ കേരള ലോ അക്കാദമിയുടെ പ്രിൻസിപ്പളായി.[4]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-07. Retrieved 2015-08-21.
  2. http://www.supremecourtofindia.nic.in/judges/bio/10_pgmenon.htm
  3. Author of the Chapter on Marumakhattayam and Allyasantana Law in Mayne, Hindu Law.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-30. Retrieved 2016-10-30.