പാരിസ്, ടെക്സാസ്
പാരിസ്, അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തുള്ള ലാമാർ കൗണ്ടിയിലെ ഒരു നഗരവും കൗണ്ടി സീറ്റും ആണ്. 2010 ലെ സെൻസസ് പ്രകാരം നഗരത്തിലെ ആകെ ജനസംഖ്യ 25,171 ആണ്. വടക്കുകിഴക്കൻ ടെക്സാസിൽ പൈനി വുഡ്‍സിൻറെ പടിഞ്ഞാറൻ അറ്റത്തായും ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലക്സിൻറെ 98 കിലോമീറ്റർ (158 കിലോമീറ്റർ) വടക്ക് കിഴക്കായുമാണ് സ്ഥിതി ചെയ്യുന്നത്. ഫിസിയോ-ഗ്രാഫിക്കലായി, ഈ പ്രദേശങ്ങൾ പടിഞ്ഞാറൻ ഗൾഫ് തീരദേശ സമതലത്തിന്റെ ഭാഗമാണ്.
Paris, Texas | |
---|---|
City | |
Historic downtown Paris | |
Location of Lamar County | |
Coordinates: 33°39′45″N 95°32′52″W / 33.66250°N 95.54778°W | |
Country | United States |
State | Texas |
County | Lamar |
• City Council | Mayor Dr. Anjumand Hashmi Aaron Jenkins Billie Sue Lancaster John Wright Richard Grossnickle Matt Frierson Cleonne Holmes Drake |
• City Manager | John Godwin |
• ആകെ | 44.4 ച മൈ (115.0 ച.കി.മീ.) |
• ഭൂമി | 42.8 ച മൈ (110.7 ച.കി.മീ.) |
• ജലം | 1.7 ച മൈ (4.3 ച.കി.മീ.) |
ഉയരം | 600 അടി (183 മീ) |
(2000) | |
• ആകെ | 25,898 |
• ജനസാന്ദ്രത | 605.7/ച മൈ (233.9/ച.കി.മീ.) |
സമയമേഖല | UTC−6 (Central (CST)) |
• Summer (DST) | UTC−5 (CDT) |
ZIP codes | 75460-75462 |
ഏരിയ കോഡ് | 903/430 |
FIPS code | 48-55080 |
GNIS feature ID | 1364810[1] |
വെബ്സൈറ്റ് | paristexas.gov |
ഭൂമിശാസ്ത്രം
തിരുത്തുകപാരിസ് നഗരം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 33°39′45″N 95°32′52″W / 33.66250°N 95.54778°W (33.662508, −95.547692) ആണ്. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 44.4 ചതുരശ്ര മൈൽ (115 കി.m2) ആണ്. ഇതിൽ 42.8 ചതുരശ്ര മൈൽ (111 കി.m2) കരഭൂമിയും ബാക്കി 1.7 ചതുരശ്ര മൈൽ (4.4 കി.m2) (3.74%) വെള്ളവുമാണ്
കാലാവസ്ഥ
തിരുത്തുകപാരിസ് നഗരത്തിൽ ഈർപ്പമുള്ള ഉപോഷ്ണമേഖലാ കാലാവസ്ഥയാണ് (കോപ്പ്ൻ കാലാവസ്ഥാ വർഗ്ഗീകരണം Cfa). നഗരം "ടൊർണാഡോ അലെയ്" ൽ സ്ഥിതിചെയ്യുന്നു. അമേരിക്കൻ ഐക്യനാടുകളുടെ മദ്ധ്യത്തിൽ കേന്ദ്രീകൃതമായ ഒരു പ്രദേശമായ ഇവിടെ കാലാവസ്ഥാ വ്യതിയാനങ്ങളും ഭൂമിശാസ്ത്രവും കാരണം ടാർണേഡോകൾ പലപ്പോഴും സംഭവിക്കാറുണ്ട്.
അവലംബം
തിരുത്തുക- ↑ "US Board on Geographic Names". United States Geological Survey. October 25, 2007. Retrieved January 31, 2008.