വായുവിലൂടെ പറക്കുന്ന ഒരു സാഹസിക വിനോദമാണ് പാരാഗ്ലൈഡിങ്ങ്. നേരംമ്പോക്കായും മത്സരമായും ഇത് സംഘടിപ്പിക്കാറുണ്ട്. കൃത്രിമമായ ചിറകുകളുപയോഗിച്ച് കാറ്റിന്റെ വേഗതയിലും മർദ്ദത്തിലും വ്യതിയാനങ്ങൾ വരുത്തിയാണ് പാരാഗ്ലൈഡിങ്ങ് നടത്തുക. അപകട സാധ്യത കൂടുതലുള്ള ഈ വിനോദത്തിന് വിദ്ധഗ്ദ പരിശീലനവും ലൈസൻസും ആവശ്യമാണ്. കേരളത്തിലെ വാഗമണ്ണിൽ ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഇതിനുവേണ്ടി ഉപയോഗിക്കുന്ന ഗ്ലൈഡറിനെ പാരാഗ്ലൈഡർ എന്നും, ഈ സംവിധാനത്തിലൂടെ പറക്കൽ നടത്തുന്ന വ്യക്തിയെ പൈലറ്റ് (പാരാഗ്ലൈഡർ പൈലറ്റ്) എന്നും വിളിക്കുന്നു. പൈലറ്റ് ഇതിൽ സഞ്ചരിക്കുവാനായി പ്രത്യേക സുരക്ഷാസംവിധാനങ്ങളും (റേഡിയോ, ജിപിഎസ്, ഹെൽമറ്റ്, പാരഷൂട്ട്) ധരിക്കുന്നു. തന്മൂലം താഴെ വീണുണ്ടാകാവുന്ന അപകടസാധ്യതയും, അഥവാ വീണാൽത്തന്നെയും ഉണ്ടാകാനിടയുള്ള അപകടത്തിന്റെ കാഠിന്യവും കുറയുന്നു.

പാരാമോട്ടോർ ഗ്ലൈഡിങ്ങ്.തൃശ്ശൂർ, കേരളം
പാരാഗ്ലൈഡറിൽ വന്നിറങ്ങുന്ന വീഡിയോ ദൃശ്യം

ചിത്രശാല തിരുത്തുക

"https://ml.wikipedia.org/w/index.php?title=പാരാഗ്ലൈഡിങ്ങ്&oldid=2478668" എന്ന താളിൽനിന്ന് ശേഖരിച്ചത്