പാരച്യൂട്ടിൻറെ സഹായത്തോടെ ആകാശത്തുനിന്നു താഴേക്ക് ചാടുന്ന കായിക വിനോദമാണ്‌ പാരച്യൂട്ടിംഗ് അഥവാ സ്കൈ ഡൈവിംഗ്.

വായുവിനെതിരേ തടസ്സം സൃഷ്ടിച്ച് അന്തരീക്ഷത്തിൽ കൂടെ സഞ്ചരിക്കുന്ന ഒരു വസ്തുവിൻറെ വേഗത കുറയ്ക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് പാരച്യൂട്ട്. ഒരു വസ്തുവിൻറെ ടെർമിനൽ വേഗത എഴുപത്തിയഞ്ച് ശതമാനം കുറയ്ക്കാൻ കഴിയുന്ന ഉപകരണതിനെയാണ് പാരച്യൂട്ട് എന്ന് വിളിക്കാറുള്ളത്. പാരച്യൂട്ടുകൾ വളരെ കനം കുറഞ്ഞതും ശക്തിയുള്ളതുമായ തുണി ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. നൈലോണാണ് സാധാരണയായി പാരച്യൂട്ടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ആളുകളെയോ ഭക്ഷണമോ ഉപകരണങ്ങളോ ബോംബുകളോ ബഹിരാകാശ വാഹനങ്ങളോ വളരെ പതുക്കെ അന്തരീക്ഷത്തിലൂടെ താഴെയെത്തിക്കാനാണ് പാരച്യൂട്ടുകൾ പ്രധാനമായും ഉപയോഗിക്കുന്നത്.

വലിവ്ച്യൂട്ടുകൾ ഒരു വസ്തുവിൻറെ തിരശ്ചീനമായ ചലനവേഗത കുറക്കാൻ ഉപയോഗിക്കുന്നു. മടക്കാൻ കഴിയാത്ത ചിറകുകളുള്ള വിമാനങ്ങൾ, വലിവ് റേസറുകൾ എന്നിവയിലും ചിലതരം ലഘു വിമാനങ്ങളിൽ സംതുലനം നിലനിറുത്താനും വലിവ്ച്യൂട്ടുകൾ ഉപയോഗപ്പെടുത്താറുണ്ട്.

സാധാരണ ഉപയോഗങ്ങൾ തിരുത്തുക

കായിക വിനോദമായ പാരച്യൂട്ടിംഗ് അതിൻറെ അപകടസാധ്യത കണക്കിലെടുത്ത്‌ അതികഠിന കായികവിനോദമായാണ് കണക്കാക്കപ്പെടുന്നത്. ആധുനിക സൈന്യങ്ങൾ വ്യോമസേനയ്ക്ക് വേണ്ടി പാരച്യൂട്ടിംഗ് ഉപയോഗിക്കുന്നു. ചിലപ്പോൾ കാട്ടുതീ അണയ്ക്കാനും പാരച്യൂട്ടിംഗ് ഉപയോഗപ്പെടുത്താറുണ്ട്.

സുരക്ഷ തിരുത്തുക

അപകടകരമായ കായികവിനോദമാണെങ്കിലും അപകടങ്ങൾ വളരെ വിരളമാണ്. ഓരോ വർഷത്തിലും യുഎസ്സിൽ 21 സ്കൈ ഡൈവിംഗ് മരണങ്ങളാണ് ഉണ്ടാകാറ്, അതായത് 150000 ചാട്ടങ്ങൾ നടക്കുമ്പോൾ ഒരു മരണം (0.0007 ശതമാനം). [1][2]

യുഎസ്സിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും സ്കൈ ഡൈവർമാർ രണ്ട് പാരച്യൂട്ട് ധരിക്കണം. റിസർവ് ആയി വയ്ക്കുന്ന പാരച്യൂട്ട് ഇടയ്ക്കിടെ പരിശോധിക്കുകയും റീ – പാക്ക് ചെയ്യുകയും ചെയ്യണം. അനവധി സ്കൈ ഡൈവർമാർ ഓട്ടോമാറ്റിക് ആക്റ്റിവേഷൻ ഡിവൈസ് (എഎഡി) ഉപയോഗിക്കുന്നു. ഒരു നിശ്ചിത ഉയരം കഴിഞ്ഞും സ്കൈ ഡൈവർ ഫ്രീ ഫാൾ തുടർന്നാൽ തനിയേ റിസർവ് പാരച്യൂട്ട് പ്രവർത്തിക്കും. ചില രാജ്യങ്ങളിലെ നിയം അനുസരിച്ചു എല്ലാ പുതിയ ഡൈവർമാർക്കും, മുൻപരിചയം ഉള്ള ഡൈവർമാർക്കും എഎഡി നിർബന്ധമാണ്‌. [3] പൂർണമായി പ്രവർത്തിക്കുന്ന പാരച്യൂട്ട് ഉപയോഗിക്കുന്നവർക്ക് അപകടം സംഭവിക്കുന്നത് ഡൈവറുടെ അബദ്ധങ്ങൾ കൊണ്ടാണ്, തെറ്റായ വേഗതാ നിർണയം, അപകടകരമായ നീക്കങ്ങൾ, ഇവ സാധാരണയായി നിലത്ത് വേഗതയിൽ വന്നു വീഴുന്നതിനു കാരണമാകുന്നു. [4] ഉപകരണത്തിൻറെ പ്രവർത്തനരാഹിത്യംകൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ വളരെ വിരളമാണ്. 750 പാരച്യൂട്ട് ഉപകരണങ്ങളിൽ ഒരെണ്ണം മാത്രമേ ശരിയായി പ്രവർത്തിക്കാതിരിക്കാൻ സാധ്യതയുള്ളൂ. [5]

പരിശീലനം തിരുത്തുക

ചാടാതെതന്നെ സ്കൈ ഡൈവിംഗ് പരിശീലിക്കാം. വെർട്ടിക്കൽ വിൻഡ് ടണലുകൾ ഉപയോഗിച്ചു ഫ്രീ ഫാൾ പരിശീലിക്കാം (ഇൻഡോർ സ്കൈ ഡൈവിംഗ് അഥവാ ബോഡിഫ്ലൈറ്റ്), വെർച്വൽ റിയാലിറ്റി പാരച്യൂട്ട് സിമുലേറ്ററുകൾ ഉപയോഗിച്ചു പാരച്യൂട്ട് നിയന്ത്രണവും പരിശീലിക്കാം. സ്കൈ ഡൈവിംഗ് പരിശീലനം ആദ്യമായി തുടങ്ങുന്നവർക്ക് ഈ ഓപ്ഷനുകൾ ഉണ്ട്: സ്റ്റാറ്റിക്ക് ലൈൻ, ഇൻസ്ട്രക്റ്റർ അസിസ്റ്റഡ് ഡിപ്ലോയ്മന്റ്റ്, ആക്സിലറേറ്റഡ് ഫ്രീ ഫാൾ, ടാണ്ടം സ്കൈ ഡൈവിംഗ്.

വെർച്വൽ റിയാലിറ്റി എന്നത് കമ്പ്യൂട്ടർ സൃഷ്ടിക്കുന്ന മായികലോകമാണ്. സോഫ്റ്റ്‌വെയറുകളുടെ സഹായത്താൽ ത്രിമാനസാങ്കേതികത ഉപയോഗിച്ച് നിർമ്മിക്കുന്ന അയഥാർത്ഥലോകമാണ് വെർച്വൽ റിയാലിറ്റി. കമ്പ്യൂട്ടർ സ്ക്രീനിലോ, പ്രോജക്ടറിലോ, ശബ്ദസന്നിവേശത്തോടെ യഥാർത്ഥ ലോകത്തിൻറെ പ്രതീതി ഉളവാക്കുന്ന ഈ സങ്കേതത്തിന് പ്രസക്തിയേറുകയാണ്.

വെർച്വൽ റിയാലിറ്റി എന്ന പദപ്രയോഗം 1987 മുതൽ ഇംഗ്ലീഷ് ഭാഷയിൽ കാണാമെങ്കിലും മായികലോക പ്രതീതിയുളവാക്കുന്ന തരത്തിൽ അത് ആദ്യമായി ഉപയോഗിക്കുന്നത് ബ്രെയിൻസ്റ്റോം, ദി ലോൺമൂവർ മാൻ എന്നീ ചലച്ചിത്രങ്ങളിലാണ്. ഹോവാർഡ് റെയിൻഗോൾഡ് 1990 ൽ എഴുതിയ വെർച്വൽ റിയാലിറ്റി എന്ന നോൺ ഫിക്ഷൻ പുസ്തകത്തോടെ ഗവേഷണം ത്വരിതപ്പെട്ടു.

ലോകമെമ്പാടും അതിശയോക്തിപരമായ വേഗത്തിൽ ഗവേഷണ പ്രവർത്തനങ്ങൾ ഇതുമായി ബന്ധപ്പെട്ട് മുന്നേറുകയാണ്. ഇന്ത്യയിൽ നാഷണൽ ഇൻഫോർമാറ്റിക്സിന് കീഴിലുള്ള വിഇഎൽഎൻഐസി (വെർച്വൽ എൻവയോൺമെന്റ് ലബോറട്ടറി ഓഫ് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ)-ൽ ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ പുരോഗമിക്കുന്നു.

ഉപകരണം തിരുത്തുക

പാരച്യൂട്ടിംഗിൻറെ ചെലവ് ചെറുതല്ല. പുതിയ സാങ്കേതിക വിദ്യകളും സൗകര്യങ്ങളും കൂട്ടിച്ചേർക്കുമ്പോൾ വിലയും കൂടുന്നു. മാത്രമല്ല, ശരാശരി സ്കൈ ഡൈവർ പണ്ട് കാലത്തേക്കാൾ കൂടുതൽ ഉപകരണങ്ങൾ വഹിക്കുന്നു, എഎഡി പോലുള്ള സുരക്ഷാ സംവിധാനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. മുൻപരിചയം ഉള്ള പാരച്യൂട്ടിംഗ് വ്യക്തിയുടെ ഒരു പുതിയ പ്രധാന കാനോപ്പിയുടെ വില 2000 യുഎസ് ഡോളർ മുതൽ 3000 യുഎസ് ഡോളർ വരെയാണ്. [6][7][8] ഉയർന്ന പ്രകടനശേഷിയുള്ള പാരച്യൂട്ടുകൾ ഇതിലും വിലകൂടിയതാണ്, തുടക്കക്കാർക്കുള്ള പാരച്യൂട്ടിൻറെ വില താരതമ്യേന കുറവാണ്.

അവലംബം തിരുത്തുക

  1. "Skydiving Safety, United States Parachute Association". മൂലതാളിൽ നിന്നും 2013-08-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-02-22.
  2. "How skydiving works". stuffo.howstuffworks.com. മൂലതാളിൽ നിന്നും 2005-04-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 Feb 2017.
  3. "Countries with AAD rules (forum thread)". Dropzone.com. ശേഖരിച്ചത് 22 Feb 2017.
  4. "Skydiving Fatalities Database". മൂലതാളിൽ നിന്നും 2011-07-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-02-22.
  5. Webmaster. "The Safest Year—The 2009 Fatality Summary". Parachutist Online. മൂലതാളിൽ നിന്നും 2017-04-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 Feb 2017.
  6. PD Price List - Main Canopies
  7. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2018-10-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-02-22.
  8. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2015-09-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-02-22.
"https://ml.wikipedia.org/w/index.php?title=പാരച്യൂട്ടിംഗ്&oldid=3929493" എന്ന താളിൽനിന്ന് ശേഖരിച്ചത്