പായൽ കപാഡിയ (ചലച്ചിത്ര നിർമ്മാതാവ്)
ഇന്ത്യക്കാരിയായ ഒരു ചലച്ചിത്ര നിർമ്മാതാവും സംവിധായികയുമാണ് പായൽ കപാഡിയ (Payal Kapadia). എ നൈറ്റ് ഓഫ് നോയിംഗ് നഥിംഗ് എന്ന ചിത്രത്തിന് 2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ഗോൾഡൻ ഐ അവാർഡ് നേടിയതിനാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[1][2] 2017ൽ അവരുടെ ചിത്രമായ ആഫ്റ്റർനൂൺ ക്ലൌഡ്സ് 70-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രമായിരുന്നു.[3] 2024-ൽ, ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിന് 2024-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടി.[4]
Payal Kapadia | |
---|---|
ജനനം | Mumbai, India |
കലാലയം | Film and Television Institute of India |
തൊഴിൽ | Filmmaker |
ജീവചരിത്രം
തിരുത്തുകമുംബൈയിൽ കലാകാരിയായ നളിനി മലാനിയുടെ മകളായി ജനിച്ച പായൽ ആന്ധ്രാപ്രദേശിലെ റിഷി വാലി സ്കൂളിൽ പഠിച്ചു. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. സോഫിയ കോളേജിൽ നിന്ന് ഒരു വർഷത്തെ ബിരുദാനന്തര ബിരുദം നേടി.[5] തുടർന്ന് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചലച്ചിത്ര സംവിധാനം പഠിക്കാൻ പോയി, അവിടെ രണ്ടാമത്തെ ശ്രമത്തിൽ ആണ് അവർ തിരഞ്ഞെടുക്കപ്പെട്ടത്.[6][5]
ചലച്ചിത്രരചന
തിരുത്തുകചലച്ചിത്രങ്ങൾ
തിരുത്തുകYear | Title | Credited as | Notes | ||
---|---|---|---|---|---|
Director | Writer | Other | |||
2014 | Watermelon, Fish and Half Ghost[7] | അതെ | അല്ല | അല്ല | Short film |
2015 | Afternoon Clouds | അതെ | അതെ | അല്ല | |
2017 | The Last Mango Before the Monsoon | അതെ | അതെ | Editor | |
2018 | And What is the Summer Saying † | അതെ | അതെ | അല്ല | |
2021 | A Night of Knowing Nothing † | അതെ | അതെ | അല്ല | |
2024 | All We Imagine as Light | അതെ | അതെ | അല്ല |
അവലംബം
തിരുത്തുക- ↑ "Cannes 2021: India's Payal Kapadia wins best documentary award". Hindustan Times (in ഇംഗ്ലീഷ്). 2021-07-18. Retrieved 2021-07-20.
- ↑ Entertainment, Quint (2021-07-18). "Cannes 2021: Payal Kapadia's A Night of Knowing Nothing Wins Best Documentary". TheQuint (in ഇംഗ്ലീഷ്). Retrieved 2021-07-20.
- ↑ "Meet FTII student Payal Kapadia, whose film Afternoon Clouds, was selected for Cannes 2017". Firstpost. 2017-06-10. Retrieved 2021-07-20.
- ↑ "Indian filmmaker Payal Kapadia makes history with Cannes Grand Prix win for 'All We Imagine as Light'". The Times of India. Retrieved 25 May 2024.
- ↑ 5.0 5.1 Dore, Bhavya (7 June 2017). "Payal Kapadia: Over the Clouds". Open: The Magazine.
- ↑ "Who Is Payal Kapadia? The Director Wins Best Documentary Award In Cannes" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-20.
- ↑ "Watermelon, Fish and Half Ghost (Student Film) – Urban Lens" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2021-07-20. Retrieved 2021-07-20.