പാമ്പു സുഹൃത്തുക്കളുടെ സംഘം

സംഘടന

പാമ്പു സുഹൃത്തുക്കളുടെ സംഘം (en:Friends of Snakes Society)എന്നത് പാമ്പുകളുടെ സംരക്ഷണത്തിനും പാമ്പുകളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു ധർമ്മ സംഘടനയാണ്. രാജ്കുമാർ കനൂരി 1995ൽ സ്ഥാപിച്ച് സൊസൈറ്റി രജിസ്റ്റ്രേഷൻ നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്തതാണ്.

പാമ്പു സുഹൃത്തുക്കളുടെ സംഘം (Friends of Snakes Society)
പ്രമാണം:Friends of Snakes Society Logo.jpeg
Typeപാമ്പു സംരക്ഷണം
Founded1995
Area servedആന്ധ്ര പ്രദേശ്, Telangana
Focusപാമ്പു സംരക്ഷണവും വന്യജീവി ബോധവൽക്കരണം.
Revenueബോധവൽക്കരണ പരിപാടികളിൽ നിന്നുള്ള സംഭാവന
Volunteers180 അംഗങ്ങൾ - 30 രക്ഷാപ്രവർത്തകർ
Mottoപാമ്പു സംരക്ഷണത്തിനുള്ള സർക്കാരിതര സംഘടന
Websitewww.friendsofsnakes.org
References: പാമ്പു സംരക്ഷണത്തിനു വേണ്ടി ഏപി വന വകുപ്പുമായി യോജിച്ച് പ്രവർത്തിക്കുന്നു.

പ്രവർത്തനം

തിരുത്തുക

മനുഷ്യ വാസ പ്രദേശങ്ങളിൽ എത്തിച്ചേരുന്ന പാമ്പുകളെ രക്ഷിച്ച് ആന്ധ്രപ്രദേശ് വനം വകുപ്പുമായി ചേർന്ന് സ്വാഭാവിക ആവാസസ്ഥലത്ത് എത്തിക്കുന്നു. ഒരുപാട് കാലമായുള്ള പാമ്പുകളെ പറ്റിയുള്ള തെറ്റിദ്ധാരണകളും കെട്ടുകഥകളും മാറ്റി പാമ്പുകളെ പറ്റി യഥാർത്ഥ ധാരണ ഉണ്ടാക്കുന്നതിനായുള്ള പരിപാടികൾ സ്കൂളുകൾ, കോളേജുകൾ, പൊതു- സ്വകാര്യ സ്ഥാപനങ്ങൾ, സാമൂഹിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പതിവായി നടത്തുന്നു.

പ്രധാന ലക്ഷ്യങ്ങൾ

തിരുത്തുക
  1. പാമ്പുകളുടെ സംരക്ഷണം
  2. പാമ്പുകളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും നീക്കുന്നതിന് ബോധവൽക്കരണക്ലാസ്സുകൾ നടത്തുക.
  3. പാമ്പുകടിക്കുള്ള ചികിത്സകളെക്കുറിച്ച് അറിവു നൽകുക.
  4. ഹൈദരാബാദിലെ സർപ്പോദ്യാനത്തോടനുബന്ധിച്ച് പാമ്പുകളുടെ സംരക്ഷണകേന്ദ്രം സ്ഥാപിക്കുക.
  5. പാമ്പുകളെക്കുറിച്ചുള്ള ഗവേഷണം.
  6. പാമ്പുവേട്ടയും പാമ്പിൻതോൽ കച്ചവടവും അവസാനിപ്പിക്കുക.

ചിത്രശാല

തിരുത്തുക