പ്രശസ്ത എഴുത്തുകാരി സാറാ ജോസഫിന്റെ കഥാസമാഹാരമാണ് പാപത്തറ. പാപത്തറ ഉൾപ്പെടെ 11 കഥകൾ ഈ പുസ്തകത്തിലുണ്ട്.സ്ത്രീ സമൂഹം എന്നും പുരുഷന്റെ കാൽചുവട്ടിൽ ആണെന്നുള്ള കാഴ്ചപ്പാടിനെ തള്ളികളയുകയാണ് ഇവിടെ. സ്വാതന്ത്യതത്തിനായി വെമ്പുന്ന സ്ത്രീ ഹൃദയങ്ങളെ ഓരോ കാരണങ്ങളാൽ തളച്ചിടുന്ന പുരുഷ സമൂഹത്തിനെതിരെയാണ് ഈ കഥാസമാഹാരം. സ്ത്രീകൾക്കൊരു ഇടം നൽകുകയാണ് പെണ്ണെഴുത്തിലൂടെ സാറാ ജോസഫ്.

കഥാസാരം തിരുത്തുക

തനിക്ക് ജനിക്കുന്ന കുഞ്ഞു പെണ്ണ് ആവരുതേ എന്ന് പ്രാർത്ഥിക്കുന്ന ലക്ഷ്മികുട്ടിയാണ് നായിക. അവളുടെ ആവലാതികളും വേവലാതികളും സാറാജോസഫ് പാപത്തറയിലൂടെ അവതരിപ്പിക്കുന്നു. പ്രസവ വേദനെയേക്കാൾ അവൾക്ക് രൂക്ഷമായി അനുഭവപ്പെടുന്നത് തന്റെ കുഞ്ഞു പെണ്ണ് ആണെങ്കിൽ അവർ കൊന്നുകളയുമെന്ന ചിന്തയാണ്. കുഞ്ഞ് പെണ്ണാണെങ്കിൽ കൊല്ലാൻ കാത്തു നിൽക്കുകയാണ് ഭർത്താവും അമ്മയും. ഭർത്താവിനെ കംസനായാണ് അവൾ കാണുന്നത്. വയറ്റാട്ടിയായി വരുന്ന മുത്തുവേടതത്തിയും കുഞ്ഞിനെ കൊല്ലാൻ കൂട്ടുനിൽക്കും അതവളെ കൂടുതൽ വിഷമിപ്പിച്ചു. അവളുടെ ദയനീയാവസ്ഥ കണ്ട് മുതുവേടത്തിക്ക് കരുണ തോന്നുന്നുണ്ടെങ്കിലും അവർക്ക് ഒന്നും ചെയ്യാൻ ആവില്ലെന്ന് അവർ പറയുന്നു. ഒടുവിൽ പ്രസവശേഷം പെണ്ണാണെന്നറിഞ്ഞപ്പോൾ അവൾ അവരോട് ആവശ്യപെടുന്നു തന്റെ കുഞ്ഞിനെ കൊല്ലാതെ കൊട്ടായിലാക്കി പഴന്തുണികൾക്കുള്ളിൽ പൊതിഞ്ഞ് ദൂരെ പെണ്ണ് പൂക്കുന്ന ഇടത്തേക്ക് എത്തിക്കാൻ, പകരമായിട്ട് താലി മാല നൽകാം.

"https://ml.wikipedia.org/w/index.php?title=പാപത്തറ&oldid=3092200" എന്ന താളിൽനിന്ന് ശേഖരിച്ചത്