ഇംഗ്ലീഷിലെ പേർ 'Hand-to-Feet Pose എന്നാണ്.

  • കാലുകൾ ചേർത്തുവയ്ക്കുക
  • കൈകൾ നിവർത്തി തുടകളിൽ പതിച്ചു വയ്ക്കുക.
  • ശ്വാസം എടുത്തുകൊണ്ട് കൈകൾ ഉയർത്തി കൊണ്ടുവന്ന് പുറകിലേക്ക് വളയുക.
  • കുറച്ചുനേരം അങ്ങനെ തന്നെ നിൽക്കുക.
  • ശ്വാസം വിട്ടുകൊണ്ട് നിവർന്നു് പിന്നെ മുൻപിലേക്ക് കുനിഞ്ഞ് കൈവിരലുകൾ തറയില് മുട്ടിയ്ക്കുക.
  • കുറച്ചുനേരം അങ്ങനെ തന്നെ നിൽക്കുക.
  • ശ്വാസം എടുത്തുകൊണ്ട് നിവർന്നു്, പുറകിലേക്ക് വളയുക.
  • കുറച്ചുനേരം അങ്ങനെ തന്നെ നിൽക്കുക.
  • ശ്വാസം വിട്ടുകൊണ്ട് നിവർന്നു്, തൊഴുത് അവസാനിപ്പിക്കുക.

കുറിപ്പ്: കാൽമുട്ടുകൾ വളയാതിക്കാൻ ശ്രദ്ധിക്കണം. പതുക്കെ കൈകൾ കാലിന്റെ ഇരു വശങ്ങളിലായി പതിച്ചു വയ്ക്കാൻ ശ്രമിക്കണം. തല മുട്ടിൽ മുട്ടിയ്ക്കാനും ശ്രമിക്കണം. അല്പ ദിവസത്തെ ശ്രമം കൊണ്ട് ശരിയാക്കാവുന്നതേയുള്ളു.

ഗുണങ്ങൾ

തിരുത്തുക
  • നട്ടെല്ലിന്റേയും കാലുകളുടേയും വൈകല്യങ്ങൾ മാറുന്നു.
  • അരക്കെട്ടിന്റെ വണ്ണം കുറയുന്നു.
  • മലബന്ധം, ദഹനക്കുറവ്,ദഹനേന്ദ്രിയങ്ങളുടെ തകരാറുകൾ എന്നിവയ്ക്ക് നല്ലതാണ്.
  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Yoga for health-NS Ravishankar, pustak mahal
  • Light on Yoaga - B.K.S. Iiyenkarngar
  • The path to holistic health – B.K.S. Iiyenkarngar, DK books
  • Yoga and pranayama for health – Dr. PD Sharma
"https://ml.wikipedia.org/w/index.php?title=പാദഹസ്താസനം&oldid=2394510" എന്ന താളിൽനിന്ന് ശേഖരിച്ചത്