പാത്താമുട്ടം

കോട്ടയം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് പാത്താമുട്ടം. മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കട്ട ഭദ്രാസനാധിപൻ സ്റ്റെഫാനോസ് മാർ തിയോഡോഷ്യസ് അവിടെയാണ് ജനിച്ചത്.[1]

പാത്താമുട്ടം
ഗ്രാമം
സെൻ്റ്‌ഗിറ്റ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്
സെൻ്റ്‌ഗിറ്റ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്
പാത്താമുട്ടം is located in India
പാത്താമുട്ടം
പാത്താമുട്ടം
Coordinates: 9°30′43″N 76°33′1″E / 9.51194°N 76.55028°E / 9.51194; 76.55028
CountryIndia
Stateകേരളം
Districtകോട്ടയം
ISO കോഡ്IN-KL

കോട്ടയം ജില്ലാ ആസ്ഥാനത്തിന് 8 കിലോമീറ്റർ (5.0 മൈൽ) തെക്കുഭാഗത്തായും, പള്ളത്തു നിന്ന് 4 കിലോമീറ്റർ (2.5 മൈൽ) ദൂരത്തിലും ഇത് സ്ഥിതിചെയ്യുന്നു. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ആലപ്പുഴ എന്നിവയാണ് പാത്താമുട്ടത്തിന് ഏറ്റവും അടുത്തുള്ള നഗരങ്ങൾ. ചിങ്ങവനത്തിൽ നിന്ന് 5.5 കിലോമീറ്റർ (3.4 മൈൽ), ചങ്ങനാശേരിയിൽ നിന്ന് 5.5 കിലോമീറ്റർ (3.4 മൈൽ), മാന്നാറിൽ നിന്ന് 25.2 കിലോമീറ്റർ (15.7 മൈൽ) ദൂരങ്ങളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് 16.6 കിലോമീറ്റർ (10.3 മൈൽ) ദൂരമുണ്ട് ഇവിടേയ്ക്ക്. കുമരകം, ആലപ്പുഴ, കുട്ടനാട്, മാരാരിക്കുളം തുടങ്ങിയ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ പാത്താമുട്ടത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

വിദ്യാഭ്യാസം

തിരുത്തുക

സെൻ്റ്‌ഗിറ്റ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പാത്താമുട്ടത്താണ് സ്ഥിതിചെയ്യുന്നത്.[2] 2002 ൽ ഒരു കൂട്ടം അധ്യാപകരാണ് കോളേജ് സ്ഥാപിച്ചത്. യുവമനസ്സുകൾക്ക് സാങ്കേതികവിദ്യയുടെ ലോകം തുറന്നുകൊടുക്കുക എന്നതായിരുന്നു സ്ഥാപനത്തിനായുള്ള അവരുടെ പ്രാഥമിക ശ്രദ്ധ.

  1. "HG Dr. Stephanos Mar Theodosios Metropolitan passed away | ST THOMAS INDIAN ORTHODOX CHURCH, GREATER WASHINGTON". 2021-09-15. Archived from the original on 15 September 2021. Retrieved 2021-09-15.
  2. "Saintgits College of Engineering (Autonomous) - Best Engineering Colleges in Kerala". SAINTGITS (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-08-31.
"https://ml.wikipedia.org/w/index.php?title=പാത്താമുട്ടം&oldid=4145358" എന്ന താളിൽനിന്ന് ശേഖരിച്ചത്